ടി20 ലോകകപ്പിൽ രോഹിത് ശർമ്മയും കെ.എൽ രാഹുലും ഇന്നിംഗ്സ് ഓപ്പൺ ചെയ്യുമെന്ന് വിരാട് കോഹ്‌ലി

Photo: Twitter/@BCCI

ഈ മാസം തുടങ്ങുന്ന ടി20 ലോകകപ്പിൽ രോഹിത് ശർമ്മയും കെ.എൽ രാഹുലും ഓപ്പണറായി ഇറങ്ങുമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി. നേരത്തെ ക്യാപ്റ്റൻ വിരാട് കോഹ്‌ലി തന്നെ ഓപ്പണറായി ഇറങ്ങുമെന്ന് പറഞ്ഞിരുന്നു. എന്നാൽ കെ.എൽ രാഹുൽ ഐ.പി.എല്ലിൽ മികച്ച പ്രകടനം പുറത്തെടുത്തതോടെയാണ് വിരാട് കോഹ്‌ലി ഓപ്പണറാവുമെന്ന തീരുമാനത്തിൽ മാറ്റം വന്നത്.

ഇംഗ്ലണ്ടിനെതിരായ സന്നാഹ മത്സരത്തിന്റെ ടോസ്സിനിടയിലാണ് കെ.എൽ രാഹുൽ രോഹിത് ശർമ്മക്കൊപ്പം ഓപ്പൺ ചെയ്യുമെന്ന കാര്യം വിരാട് കോഹ്‌ലി പറഞ്ഞത്. താൻ മൂന്നാം നമ്പറിലാവും ബാറ്റ് ചെയ്യുകയെന്നും വിരാട് കോഹ്‌ലി പറഞ്ഞു. ഇംഗ്ലണ്ടിനെതിരായ സന്നാഹ മത്സരത്തിൽ ഇന്ത്യ 7 വിക്കറ്റ് ജയം സ്വന്തമാക്കിയിരുന്നു.

Previous articleരണ്ട് വർഷം കൂടുമ്പോൾ ലോകകപ്പ് വേണ്ട എന്ന് മോഡ്രിച്
Next articleസലായുമായി ലിവർപൂൾ കരാർ ചർച്ചകൾ ആരംഭിച്ചു, പ്രീമിയർ ലീഗിലെ ഏറ്റവും വേതനം വാങ്ങുന്ന താരമായേക്കും