ഒടുവിൽ ഇന്ത്യന്‍ വിജയം സാധ്യം

India

ഇന്ത്യയുടെ കൂറ്റന്‍ സ്കോര്‍ ചേസ് ചെയ്തിറങ്ങിയ അഫ്ഗാനിസ്ഥാന് നേടാനായത് 7 വിക്കറ്റ് നഷ്ടത്തിൽ 144 റൺസ് മാത്രം. മത്സരത്തിൽ ഇന്ത്യ 66 റൺസിന്റെ വിജയം ആണ് നേടിയത്.  കരീം ജനത് അഫ്ഗാനിസ്ഥാന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ മുഹമ്മദ് നബി(35), റഹ്മാനുള്ള ഗുര്‍ബാസ്(19), ഗുല്‍ബാദിന്‍ നൈബ്(18), എന്നിവരെല്ലാം പൊരുതി നോക്കിയെങ്കിലും വിക്കറ്റുകളുമായി ഇന്ത്യ സമ്മര്‍ദ്ദം സൃഷ്ടിക്കുകകയായിരുന്നു. ജനത് 22 പന്തിൽ 42 റൺസാണ് നേടിയത്.

പവര്‍പ്ലേ അവസാനിക്കുമ്പോള്‍ അഫ്ഗാനിസ്ഥാന്‍ 47/2 എന്ന നിലയിലായിരുന്നു. എന്നാൽ മധ്യ ഓവറുകളിൽ വിക്കറ്റുകളുമായി ഇന്ത്യ പിടിമുറുക്കിയപ്പോള്‍ റണ്‍സ് വരുന്നത് നിലച്ചു. ഇന്ത്യയ്ക്കായി മുഹമ്മദ് ഷമി 3 വിക്കറ്റും അശ്വിന്‍ രണ്ട് വിക്കറ്റും നേടി.

Previous articleഇന്ത്യയുടെ ദീപാവലി ആഘോഷം തുടങ്ങി, ബാറ്റിംഗ് വെടിക്കെട്ടുമായി ഇന്ത്യന്‍ ടോപ് ഓര്‍ഡര്‍
Next articleവിനീഷ്യസ് ബെൻസീമ കൂട്ടുകെട്ടിന്റെ മികവിൽ റയൽ മാഡ്രിഡ് വിജയം