ഇന്ത്യയ്ക്ക് വീണ്ടും ടോസ് നഷ്ടം, ബാറ്റ് ചെയ്യണം

India

അഫ്ഗാനിസ്ഥാനെതിരെയുള്ള മത്സരത്തിലും വിരാട് കോഹ്‍ലിയ്ക്ക് ടോസ് നഷ്ടം. മത്സരത്തിൽ ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ ഇന്ത്യയോട് ബാറ്റ് ചെയ്യുവാന്‍ ആവശ്യപ്പെടുകയായിരുന്നു. ആദ്യ രണ്ട് മത്സരങ്ങളും പരാജയപ്പെട്ട ഇന്ത്യയ്ക്ക് ഇന്നത്തെ മത്സരം വിജയിക്കേണ്ടത് ഏറെ ആവശ്യമായ കാര്യമാണ്.

ഇന്ത്യന്‍ ടീമിൽ ഏതാനും മാറ്റങ്ങളാണുള്ളത്. വരുൺ ചക്രവര്‍ത്തിക്ക് പകരം രവിചന്ദ്രന്‍ അശ്വിനും ഇഷാന്‍ കിഷന് പകരം സൂര്യകുമാര്‍ യാദവും ടീമിലേക്ക് എത്തുന്നു. അഫ്ഗാനിസ്ഥാന്‍ നിരയിൽ അസ്ഗര്‍ സ്റ്റാനിക്സായിക്ക് പകരം ഷറഫുദ്ദീന്‍ അഷ്റഫ് ടീമിലേക്ക് എത്തുന്നു.

ഇന്ത്യ : KL Rahul, Rohit Sharma, Virat Kohli(c), Suryakumar Yadav, Rishabh Pant(w), Hardik Pandya, Ravindra Jadeja, Ravichandran Ashwin, Shardul Thakur, Mohammed Shami, Jasprit Bumrah

അഫ്ഗാനിസ്ഥാന്‍ : Hazratullah Zazai, Mohammad Shahzad(w), Rahmanullah Gurbaz, Najibullah Zadran, Mohammad Nabi(c), Gulbadin Naib, Sharafuddin Ashraf, Rashid Khan, Karim Janat, Naveen-ul-Haq, Hamid Hassan

Previous articleസ്കോട്‍ലാന്‍ഡിന്റെ വെല്ലുവിളി മറികടന്ന് ന്യൂസിലാണ്ട്, 16 റൺസ് വിജയം
Next articleതൈമൽ മിൽസ് ലോകകപ്പിൽ നിന്ന് പുറത്ത്