“ധോണിയും രവി ശാസ്ത്രിയും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടാവാതിരിക്കാൻ വേണ്ടി പ്രാർത്ഥിക്കും” – ഗവാസ്കർ

20210909 131413

ടി20 ലോകകപ്പിൽ കളിക്കുന്ന ഇന്ത്യൻ ടീമിന്റെ ഉപദേഷ്ടാവ് ആയി ധോണിയെ നിയമിച്ച തീരുമാനത്തിൽ സന്തോഷം ഉണ്ട് എന്ന് പറഞ്ഞ ഗവാസ്കർ മുൻ ഇന്ത്യൻ ക്യാപ്റ്റൻ ധോണിയും ഇന്ത്യയുടെ പരിശീലകൻ രവി ശാസ്ത്രിയും തമ്മിലും പ്രശ്നങ്ങൾ ഉണ്ടാവാതിരിക്കേണ്ടതുണ്ട് എന്ന് പറഞ്ഞു. ഇരുവരും തമ്മിൽ ഒത്തൊരുമ ഉണ്ടെങ്കിൽ ധോണിയുടെ നിയമനം ഇന്ത്യക്ക് കരുത്താകും. ഇരുവരും തമ്മിൽ ഉടക്കിയാൽ അത് ടീമിനെ ആകെ ബാധിക്കും എന്നും ഗവാസ്കർ പറഞ്ഞു.

“ധോണിയുടെ നേതൃത്വത്തിൽ, 2011 ലോകകപ്പ് ഇന്ത്യ നേടി, അതിന് നാല് വർഷം മുമ്പ്, ഇന്ത്യ 2007 ടി 20 ലോകകപ്പും നേടി. അതുകൊണ്ട് തന്നെ ധോണിയുടെ സാന്നിധ്യം തീർച്ചയായും ടീം ഇന്ത്യയ്ക്ക് ഗുണം ചെയ്യും,” ഗവാസ്കർ പറഞ്ഞു.

“2004ൽ ഇന്ത്യൻ ടീമിന്റെ കൺസൾട്ടന്റായി നിയമിതനായപ്പോൾ ആ സമയത്ത്, അന്നത്തെ മുഖ്യപരിശീലകൻ ജോൺ റൈറ്റ് അൽപ്പം പരിഭ്രാന്തനായിരുന്നു, ഞാൻ അദ്ദേഹത്തിന്റെ സ്ഥാനം ഏറ്റെടുക്കുമെന്ന് അദ്ദേഹം കരുതിയിരിക്കാം” ഗവാസ്കർ പറഞ്ഞു.

“പക്ഷേ, എംഎസ് ധോണിക്ക് പരിശീലനത്തിൽ താൽപര്യം കുറവാണെന്ന് രവി ശാസ്ത്രിയ്ക്ക് അറിയാം. രവി ശാസ്ത്രിയും എംഎസ് ധോണിയും നന്നായി പോയാൽ അതിൽ നിന്ന് ഇന്ത്യക്ക് വളരെയധികം പ്രയോജനം ലഭിക്കും” “ഗവാസ്കർ പറഞ്ഞു.

“എന്നാൽ തന്ത്രങ്ങളിലും ടീം തിരഞ്ഞെടുപ്പിലും അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിൽ, അത് ടീമിനെ ആകെ ബാധിച്ചേക്കാം. ഇരുവരും തമ്മിൽ സംഘർഷവും ഉണ്ടാകരുതെന്ന് ഞാൻ പ്രാർത്ഥിക്കുന്നു. “അദ്ദേഹം പറഞ്ഞു.

Previous articleപരിചയസമ്പത്തുള്ള ടീമുമായി ഒമാൻ ലോകകപ്പിന് ഒരുങ്ങുന്നു
Next articleഒന്നാം ജേഴ്സിയെ വെല്ലുന്ന മൂന്നാം ജേഴ്സിയുമായി ബാഴ്സലോണ