“ബെൻ സ്റ്റോക്സിന്റെയും ആർച്ചറുടെയും അഭാവത്തിലും ഇംഗ്ലണ്ടിന് ടി20 ലോകകപ്പ് കിരീടം നേടാൻ കഴിയും”

Stokesarcher

സൂപ്പർ താരങ്ങളായ ബെൻ സ്റ്റോക്സിന്റെയും ജോഫ്ര ആർച്ചറുടെയും അഭാവത്തിൽ ഇംഗ്ലണ്ടിന് ടി20 ലോകകപ്പ് കിരീടം നേടാൻ കഴിയുമെന്ന് ഇംഗ്ലണ്ട് താരം ജോസ് ബട്ലർ. ബെൻ സ്റ്റോക്സിന്റെയും ആർച്ചറുടെയും സേവനം ഇംഗ്ലണ്ടിന് നഷ്ട്ടപെടുമെങ്കിൽ മത്സരം ജയിപ്പിക്കാൻ കഴിവുള്ള മാറ്റ് താരങ്ങൾ ഇംഗ്ലണ്ട് ടീമിൽ ഉണ്ടെന്ന് ബട്ലർ പറഞ്ഞു. പരിക്കിനെ തുടർന്ന് ആർച്ചറും വ്യക്തിപരമായ കാരണങ്ങളെ തുടർന്ന് ബെൻ സ്റ്റോക്സുമ ലോകകപ്പിനുള്ള ഇംഗ്ലണ്ട് ടീമിൽ ഇടം പിടിച്ചിരുന്നില്ല.

ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ടി20 ലോകകപ്പ് നേടാൻ സാധ്യതയുള്ള ടീമുകളിൽ ഒന്നാണെന്നും ബട്ലർ പറഞ്ഞു. ബെൻ സ്റ്റോക്സിനും ആർച്ചറിനും പകരം ടീമിൽ എത്തിയ ലിയാം ലിവിങ്‌സ്റ്റോണും ടൈമൽ മിൽസും മികച്ച താരങ്ങൾ ആണെന്നും ബട്ലർ പറഞ്ഞു. ഒക്ടോബർ 23ന് വെസ്റ്റിൻഡീസിനെതിരെയാണ് ഇംഗ്ലണ്ടിന്റെ ആദ്യ ടി20 ലോകകപ്പ് മത്സരം.

Previous articleസെർജ് ഒറിയെ വിയ്യറയലിൽ എത്തുന്നു
Next articleകേരള ബറോഡ മത്സരം ഉപേക്ഷിച്ചു, ഷൗണിനും രോഹനും ശതകം