ഇന്ത്യ തങ്ങളുടെ താരങ്ങളെ വിദേശ ലീഗിൽ പങ്കെടുപ്പിക്കണം – മൈക്കൽ വോൺ

India

ടി20 ലോകകപ്പിൽ ഇന്ത്യയുടെ സെമി സാധ്യതകള്‍ തുലാസ്സിലായതോടെ ബിസിസിഐ നിലപാടിനെ വിമര്‍ശിച്ച് മൈക്കൽ വോൺ. പാക്കിസ്ഥാനോടും ന്യൂസിലാണ്ടിനോടും ഇന്ത്യ നിറം മങ്ങിയ പ്രകടനം പുറത്തെടുത്തപ്പോള്‍ ഇന്ത്യയ്ക്ക് നേടാനായത് ഈ രണ്ട് മത്സരങ്ങളിലും കൂടി 2 വിക്കറ്റാണ്.

ഇന്ത്യയ്ക്ക് പുറത്ത് ഒരു ലീഗിലും തങ്ങളുടെ പുരുഷ താരങ്ങളെ കളിക്കുവാന്‍ അനുവദിക്കാത്ത ബിസിസിഐ നിലപാട് തിരുത്തുവാന്‍ അധികാരികള്‍ തയ്യാറാകണമെന്നും അത് അവര്‍ക്ക് മറ്റു രാജ്യങ്ങളിലെ താരങ്ങള്‍ക്കെതിരെ കളിച്ച് പരിചയം നല്‍കുമെന്നും മൈക്കൽ വോൺ വ്യക്തമാക്കി.

ഇന്നലെ ന്യൂസിലാണ്ടിനെതിരെ ഇന്ത്യ 110/7 എന്ന സ്കോറാണ് നേടിയത്. ഇന്ത്യന്‍ ക്രിക്കറ്റിലെ പ്രതിഭയ്ക്കും ആഴത്തിനും നീതി പുലര്‍ത്താത്ത പ്രകടനമാണ് ടീം പുറത്തെടുത്തതെന്നും മൈക്കൽ വോൺ സൂചിപ്പിച്ചു.

Previous articleവാൻ ഡെ ബീകിനെ ലോണിൽ സ്വന്തമാക്കാൻ ബാഴ്സലോണ ശ്രമിക്കും
Next articleഒരൊറ്റ മാസം കൊണ്ട് നുനോ ഗോമസ് പുറത്ത്