വാൻ ഡെ ബീകിനെ ലോണിൽ സ്വന്തമാക്കാൻ ബാഴ്സലോണ ശ്രമിക്കും

20211101 124650

മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഒരു അവസരവും ഇല്ലാതെ നിൽക്കുന്ന ഡോണി വാൻ ഡെ ബീകിനെ ജനുവരിയിൽ സ്വന്തമാക്കാൻ ബാഴ്സലോണ ശ്രമിക്കും. ക്രിയേറ്റീവ് താരങ്ങൾ ഇല്ലാതെ കഷ്ടപ്പെടുന്ന ബാഴ്സലോണക്ക് വാൻ ഡെ ബീക് വലിയ കരുത്ത് നൽകും. ലോൺ അടിസ്ഥാനത്തിൽ ആകും ബാഴ്സലോണ വാൻ ഡെ ബീകിനായി ശ്രമിക്കുക. സീസൺ അവസാനത്തിൽ താരത്തെ സ്ഥിര കരാറിൽ സ്വന്തമാക്കാനും ബാഴ്സലോണ തയ്യാറാണ്.

വാൻ ഡെ ബീക് ഉടൻ ക്ലബ് വിട്ടേക്കും എന്ന് ഫബ്രിസിയോ റൊമാനോ അടക്കം റിപ്പോർട്ട് ചെയ്യുന്നുണ്ട്. വാൻ ഡെ ബീക് അയാക്സിലേക്ക് തിരിച്ചു പോകാൻ ആഗ്രഹിക്കുന്നില്ല. യൂറോപ്പിൽ മികച്ച ലീഗുകളിൽ തന്നെ നിൽക്കാൻ ആണ് യുവതാരം ആഗ്രഹിക്കുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയിട്ട് വാൻ ഡെ ബീകിന് ഇത് രണ്ടാം സീസൺ ആണെങ്കിലും ഇതുവരെ ഒലെ താരത്തെ വിശ്വസിക്കാൻ തയ്യാറായിട്ടില്ല. ഈ സീസണിൽ ഇതുവരെ ഒരു ലീഗ് മത്സരത്തിൽ സ്റ്റാർട്ട് ചെയ്യാൻ പോലും വാൻ ഡെ ബീകിന് ആയില്ല.

Previous articleസാവിയെ വിട്ടു നൽകണം എങ്കിൽ അൽ സാദിന് നഷ്ടപരിഹാരം വേണം
Next articleഇന്ത്യ തങ്ങളുടെ താരങ്ങളെ വിദേശ ലീഗിൽ പങ്കെടുപ്പിക്കണം – മൈക്കൽ വോൺ