ഒരു പന്ത് അവശേഷിക്കവേ ഓസ്ട്രേലിയയുടെ വിജയം

ന്യൂസിലാണ്ടിന്റെ 158/7 എന്ന സ്കോര്‍ ചേസ് ചെയ്യവേ 115/6 എന്ന നിലയിലേക്ക് വീണ ഓസ്ട്രേലിയയെ വിജയത്തിലേക്ക് നയിച്ച് ആഷ്ടൺ അഗര്‍ – മിച്ചൽ സ്റ്റാര്‍ക്ക് കൂട്ടുകെട്ട്. മൂന്ന് പന്തിൽ 8 റൺസ് വേണ്ട ഘട്ടത്തിൽ ജോഷ് ഇംഗ്ലിസ് നേടിയ രണ്ട് ബൗണ്ടറിയാണ് ഓസ്ട്രേലിയയ്ക്ക് 3 വിക്കറ്റ് വിജയം സമ്മാനിച്ചത്.

ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് മാര്‍ട്ടിന്‍ ഗപ്ടിൽ(30), ഡാരിൽ മിച്ചൽ(33), കെയിന്‍ വില്യംസൺ(37), ജെയിംസ് നീഷം(31) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് 158 റൺസ് നേടിയത്. ഓസ്ട്രേലിയയ്ക്കായി കെയിന്‍ റിച്ചാര്‍ഡ്സൺ മൂന്നും ആഡം സംപ രണ്ടും വിക്കറ്റ് നേടി.

ഓസ്ട്രേലിയന്‍ ടോപ് ഓര്‍ഡറിൽ ഡേവിഡ് വാര്‍ണര്‍ ആദ്യ പന്തിൽ പുറത്തായപ്പോള്‍ ആരോൺ ഫിഞ്ച്(24), മിച്ചൽ മാര്‍ഷ്(24), സ്റ്റീവന്‍ സ്മിത്ത്(35), മാര്‍ക്കസ് സ്റ്റോയിനിസ്(28) എന്നിവര്‍ക്ക് ലഭിച്ച തുടക്കം മുതലാക്കാനാകാതെ പോയത് ടീമിന് തിരിച്ചടിയായി.

115/6 എന്ന സ്കോറിൽ നിന്ന് ടീമിനെ 36 റൺസ് ഏഴാം വിക്കറ്റ് കൂട്ടുകട്ട് നേടി ആഷ്ടൺ അഗര്‍(23) – മിച്ചൽ സ്റ്റാര്‍ക്ക്(13*) മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നുവെങ്കിലും സ്കോര്‍ 151 ൽ നില്‍ക്കവേ അഗര്‍ കൈൽ ജാമിസണ് വിക്കറ്റ് നല്‍കി തിരികെ മടങ്ങി. എന്നാൽ ജോഷ് ഇംഗ്ലിസ് രണ്ട് ബൗണ്ടറിയുമായി ഓസ്ട്രേലിയന്‍ വിജയം ഉറപ്പാക്കി.

ന്യൂസിലാണ്ടിനായി മിച്ചൽ സാന്റനര്‍ മൂന്നും ട്രെന്റ് ബോള്‍ട്ട് രണ്ടും വിക്കറ്റ് നേടി.

Previous articleനമീബിയയ്ക്കെതിരെ വിജയവുമായി ശ്രീലങ്ക
Next articleയൂറോ കപ്പിലെ ആരാധകരുടെ സ്വഭാവത്തിന് ഇംഗ്ലണ്ടിന് എതിരെ നടപടി