തുടക്കത്തിലെ തകർച്ചയിൽ നിന്ന് സിംബാബ്‌വെ കരകയറി,ദക്ഷിണാഫ്രിക്കക്ക് ജയിക്കാൻ 9 ഓവറിൽ 80 റൺസ്!!

20221024 165955

മഴ കാരണം 9 ഓവറാക്കി ചുരുക്കിയ ടി20 ലോകകപ്പ് മത്സരത്തിൽ നല്ല സ്കോർ ഉയർത്തി സിംബാബ്‌വെ. ദക്ഷിണാഫ്രിക്കക്ക് 80 റൺസ് ആണ് അവർ വിജയ ലക്ഷ്യനായി ഉയർത്തിയിരിക്കുന്നത്. 18 പന്തിൽ 35 റൺസ് എടുത്ത വെസ്കി മധേവ്രെ ആണ് സിംബാബ്‌വെയെ ഭേദപ്പെട്ട സ്കോറിലേക്ക് എത്തിച്ചത്. 19 റൺസ് എടുത്ത മിൽടൺ ശുംബയും നല്ല പ്രകടനം നടത്തി.

സിംബാബ്‌വെ 165950

തുടക്കത്തിൽ 19 റൺസിനിടയിൽ നാലു വിക്കറ്റ് പോയ അവസ്ഥയിൽ നിന്നാണ് സിംബാബ്‌വെ ഇന്ന് കരകയറിയത്‌. ലിംഗി എങിഡി 2 വിക്കറ്റും വെയ്ൻ പാർനൽ ഒരു വിക്കറ്റും നേടി.