ഡി കോകിന്റെ തകർപ്പനടിക്ക് ഇടയിൽ മഴ സിംബാബ്‌വെയുടെ രക്ഷയ്ക്ക് എത്തി

Picsart 22 10 24 17 49 03 041

മഴ ഒരുപാട് തവണ ഇടപ്പെട്ട സിംബാബ്‌വെ ദക്ഷിണാഫ്രിക്ക മത്സരത്തിൽ ദക്ഷിണാഫ്രിക്ക 10 വിക്കറ്റിന്റെ വിജയം നേടുന്നതിനടുത്ത് എത്തിയിരുന്നു. അപ്പോഴാണ് മഴ അവസാനമായി കയറി വന്നതും കളൊ ഉപേക്ഷിക്കേണ്ടി വന്നതും. മഴ കാരണം 7 ഓവറിൽ 64 റൺസ് എന്നാക്കി മാറ്റിയ വിജയ ലക്ഷ്യം വെറും നാലോവറിൽ ദക്ഷിണാഫ്രിക്ക മറികടന്നേനെ. 3 ഓവറി 51 റൺസ് എടുത്ത് നിൽക്കെ ആണ് മഴ എത്തിയത്. ഇനിയും കളി പൂർത്തിയാക്കാൻ സമയം ഇല്ലാത്തതിനാൽ കളി ഉപേക്ഷിച്ച് പോയിന്റ് പങ്കിടാൻ തീരുമാനം ആയി.

ഡികോക്കിന്റെ തകർപ്പൻ ഇന്നിങ്സാണ് ദക്ഷിണാഫ്രിക്കയുടെ ഇന്നിങ്സിന്റെ വേഗത കൂട്ടിയത്. 18 പന്തിൽ 47 റൺസ് ആണ് ഡി കോക്ക് അടിച്ചത്.

20221024 174423

നേരത്തെ മഴ കാരണം 9 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ നല്ല സ്കോർ ഉയർത്തിയിരുന്നു. ദക്ഷിണാഫ്രിക്കക്ക് മുന്നിൽ 9 ഓവറിൽ 80 റൺസ് ആണ് അവർ വിജയ ലക്ഷ്യമായി വെച്ചത്. എന്നാൽ മഴ കാരണം ആ ലക്ഷ്യം 7 ഓവറിൽ 64 എന്നാക്കി മാറ്റി.

സിംബാബ്‌വെ 165950

18 പന്തിൽ 35 റൺസ് എടുത്ത വെസ്കി മധേവ്രെ ആണ് സിംബാബ്‌വെയെ ഭേദപ്പെട്ട സ്കോറിലേക്ക് എത്തിച്ചത്. 19 റൺസ് എടുത്ത മിൽടൺ ശുംബയും നല്ല പ്രകടനം നടത്തി.

തുടക്കത്തിൽ 19 റൺസിനിടയിൽ നാലു വിക്കറ്റ് പോയ അവസ്ഥയിൽ നിന്നാണ് സിംബാബ്‌വെ ഇന്ന് കരകയറിയത്‌. ലിംഗി എങിഡി 2 വിക്കറ്റും വെയ്ൻ പാർനൽ ഒരു വിക്കറ്റും നേടി.