ടി20 ലോകകപ്പ് ഫിക്സ്ചറുകൾ ജനുവരിയിൽ പ്രഖ്യാപിക്കും

2022ലെ ടി20 ലോകകപ്പ് ഫിക്സ്ചറുകൾ ഐ.സി.സി അടുത്ത ജനുവരിയിൽ പ്രഖ്യാപിക്കും. 2022 ജനുവരി 21ന് ഫിക്സ്ചറുകൾ പ്രഖ്യാപിക്കുമെന്നാണ് ഐ.സി.സി. കഴിഞ്ഞ ദിവസം അറിയിച്ചത്. ഫെബ്രുവരി 7 മുതൽ ടിക്കറ്റ് വിൽപന തുടങ്ങുമെന്നും ഐ.സി.സി അറിയിച്ചിട്ടുണ്ട്. ടൂർണമെന്റിന്റെ എട്ടാം പതിപ്പവും ഓസ്ട്രേലിയയിൽ വെച്ച് നടക്കുക.

ഓസ്ട്രേലിയയിൽ വെച്ചാണ് അടുത്ത വർഷത്തെ ഐ.സി.സി ടി20 ലോകകപ്പ് നടക്കുന്നത്. ടൂർണമെന്റിൽ മൊത്തം 45 മത്സരങ്ങളാവും ഉണ്ടാവുക. അഡ്‌ലെയ്ഡ്, ബ്രിസ്‌ബേൻ, ഗീലോങ്, ഹോബാർട്ട്, മെൽബൺ, പെർത്ത്, സിഡ്‌നി എന്നിവിടങ്ങളിൽ വെച്ചാവും മത്സരങ്ങൾ നടക്കുക. ഒക്ടോബർ 16 മുതൽ നവംബർ 13 വരെയാണ് മത്സരങ്ങൾ നടക്കുക. നവംബർ 13ന് മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ വെച്ചാവും ഫൈനൽ നടക്കുക.