സ്കോട്‍ലാന്‍ഡിനെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്ത് പാക്കിസ്ഥാന്‍

ഇന്ന് ടി20 ലോകകപ്പിലെ രണ്ടാമത്തെ മത്സരത്തിൽ ബാറ്റിംഗ് തിരഞ്ഞെടുത്ത് പാക്കിസ്ഥാന്‍. സ്കോട്‍ലാന്‍ഡിനെതിരെ അപ്രസക്തമായ മത്സരം ബാറ്റിംഗ് പരിശീലനം നടത്തുവാനാണ് പാക്കിസ്ഥാന്‍ ഉപയോഗിക്കുവാന്‍ പോകുന്നത്.

മാറ്റങ്ങളില്ലാതെയാണ് പാക്കിസ്ഥാന്‍ ഇന്ന് ഇറങ്ങുന്നത്. രണ്ട് മാറ്റങ്ങളാണ് സ്കോട്‍ലാന്‍ഡ് നിരയിലുള്ളത്.

പാക്കിസ്ഥാന്‍: Mohammad Rizwan(w), Babar Azam(c), Fakhar Zaman, Mohammad Hafeez, Shoaib Malik, Asif Ali, Shadab Khan, Imad Wasim, Hasan Ali, Haris Rauf, Shaheen Afridi

സ്കോട്ലാന്‍ഡ് : George Munsey, Kyle Coetzer(c), Matthew Cross(w), Richie Berrington, Dylan Budge, Michael Leask, Chris Greaves, Mark Watt, Hamza Tahir, Safyaan Sharif, Bradley Wheal