ബംഗ്ലാദേശ് നേടിയത് 144 റൺസ്, തിളങ്ങിയത് അഫിഫ് ഹൊസൈന്‍ മാത്രം

Bangladeshnetherlands

ടി20 ലോകകപ്പിൽ ഗ്രൂപ്പ് 2ലെ മത്സരത്തിൽ ഇന്ന് നെതര്‍ലാണ്ട്സിനെതിരെ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിന് നേടാനായത് 144 റൺസ് മാത്രം. മത്സരത്തിൽ ടോസ് നേടി നെതര്‍ലാണ്ട്സ് ബൗളിംഗ് തിരഞ്ഞെടുത്തപ്പോള്‍ 38 റൺസ് നേടിയ അഫിഫ് ഹൊസൈന്‍ മാത്രമാണ് ബാറ്റിംഗിൽ തിളങ്ങിയത്. 8 വിക്കറ്റുകളാണ് ടീമിന് നഷ്ടമായത്.

നജ്മുള്‍ ഹൊസൈന്‍ ഷാന്റോ 25 റൺസ് നേടി. അവസാന ഓവറുകളിൽ 12 പന്തിൽ പുറത്താകാതെ 20 റൺസ് നേടിയ മൊസ്ദേക്ക് ഹൊസൈന്‍ സൈക്കത്തും ടീമിനെ 144 റൺസിലേക്ക് എത്തുവാന്‍ സഹായിച്ചു.

ബാസ് ഡി ലീഡ്, പോള്‍ വാന്‍ മീക്കീരന്‍ എന്നിവര്‍ 2 വീതം വിക്കറ്റും നേടി.