ലോകകപ്പിൽ ഓപ്പൺ ചെയ്യേണ്ടത് രാഹുല്‍ അല്ല, കോഹ്‍ലി – പാര്‍ത്ഥിവ് പട്ടേൽ

ഇന്ത്യയ്ക്ക് വേണ്ടി ടി20 ലോകകപ്പിൽ വിരാട് കോഹ്‍ലി ഓപ്പണിംഗ് സ്ഥാനത്തേക്ക് മടങ്ങിയെത്തണമെന്ന് പറഞ്ഞ് പാര്‍ത്ഥിവ് പട്ടേൽ. ഏഷ്യ കപ്പിൽ മൂന്നാം നമ്പറിൽ ഇറങ്ങി മികച്ച ഫോമിലേക്ക് മടങ്ങിയെത്തിയ താരം അഫ്ഗാനിസ്ഥാനെതിരെ രോഹിത് ശര്‍മ്മയുടെ അഭാവത്തിൽ ഓപ്പണറായി ഇറങ്ങി അന്താരാഷ്ട്ര ക്രിക്കറ്റിലെ തന്റെ 71ാം ശതകം നേടിയിരുന്നു.

അന്ന് കോഹ്‍ലിയുടെ കൂട്ടായി ക്രീസിലെത്തിയത് കെഎൽ രാഹുലാണെങ്കിലും രോഹിത്തിനൊപ്പം ആവണം കോഹ്‍ലി ലോകകപ്പിൽ ഓപ്പൺ ചെയ്യേണ്ടതെന്ന് പാര്‍ത്ഥിവ് പട്ടേൽ വ്യക്തമാക്കി. ഓസ്ട്രേലിയന്‍ പിച്ചുകള്‍ക്ക് അനുസൃതമായി കളിക്കുവാന്‍ ശേഷിയുള്ള താരമാണ് കോഹ്‍ലിയെന്നും അതിനാൽ കോഹ്‍ലിയെ ഓപ്പൺ ചെയ്യിക്കണമെന്നും പാര്‍ത്ഥിവ് അഭിപ്രായപ്പെട്ടു.

Comments are closed.