റൊണാള്‍ഡോയ്ക്ക് ആവാമെങ്കിൽ തനിക്കും ആവാം, കൊക്കക്കോള കുപ്പി മാറ്റി ഡേവിഡ് വാര്‍ണര്‍

ടി20 ലോകകപ്പിനിടെ റൊണാള്‍ഡോയുടെ കോക്ക് ബോട്ടിൽ നിമിഷം വീണ്ടും പുനരാവിഷ്കരിച്ച് ഡേവിഡ് വാര്‍ണര്‍. ഇന്നലെ ശ്രീലങ്കയ്ക്കെതിരെയുള്ള മത്സരശേഷമുള്ള പത്ര സമ്മേളനത്തിനായി എത്തിയ വാര്‍ണര്‍ രണ്ട് കോക്ക് ബോട്ടിൽ ടേബിളിൽ നിന്ന് മാറ്റുകയായിരുന്നു.

ഈ വര്‍ഷം ആദ്യം സമാനമായ രീതിയിൽ കൊക്കക്കോള ബോട്ടിൽ റൊണാള്‍ഡോ മാറ്റിയത് കൊക്ക കോളയ്ക്ക് $4 ബില്യൺ നഷ്ടം വരുത്തിയിരുന്നു. എന്നാൽ വാര്‍ണറോട് കോക്ക് ബോട്ടിൽ തിരികെ ടേബിളിൽ വയ്ക്കുവാന്‍ അധികാരികള്‍ ആവശ്യപ്പെട്ടു. അപ്പോളാണ് റൊണാള്‍ഡോയ്ക്ക് ആകാമെങ്കിൽ തനിക്കും ആകാമെന്ന തരത്തിൽ ഡേവിഡ് വാര്‍ണര്‍ മറുപടി നല്‍കിയത്.