ചന്ദിമലും ഡിക്ക്വെല്ലയുമില്ല, ശ്രീലങ്കയുടെ ലോകകപ്പ് സ്ക്വാഡ് പ്രഖ്യാപിച്ചു

- Advertisement -

ദിമുത് കരുണാരത്നേ നയിക്കുന്ന ശ്രീലങ്കയുടെ ലോകകപ്പ് സ്ക്വാഡ് പ്രഖ്യാപിച്ചു. ഏപ്രില്‍ 23നകം പ്രാഥമിക ടീമുകള്‍ പ്രഖ്യാപിക്കണമെന്ന ഐസിസി നിയമം നിലനില്‍ക്കെയാണ് ശ്രീലങ്ക തങ്ങളുടെ 15 അംഗ ടീം പ്രഖ്യാപിച്ചത്. മുന്‍ നായകന്‍ ആഞ്ചലോ മാത്യൂസ് ടീമിലുണ്ടെങ്കിലും ദിനേശ് ചന്ദിമലിനെ ഒഴിവാക്കുകയായിരുന്നു. നിരോഷന്‍ ഡിക്ക്വെല്ലയ്ക്കും ഉപുല്‍ തരംഗയ്ക്കും ടീമില്‍ സ്ഥാനമില്ല.

ശ്രീലങ്ക: ദിമുത് കരുണാരത്നേ, അവിഷ്ക ഫെര്‍ണാണ്ടോ, ലസിത് മലിംഗ, തിസാര പെരേര, കുശല്‍ മെന്‍ഡിസ്, കുശല്‍ ജനിത് പെരേര, ധനന്‍ജയ ഡിസില്‍വ, ഇസ്രു ഉഡാന, ആഞ്ചലോ മാത്യൂസ്, മിലിന്‍ഡ സിരിവര്‍ദ്ധനേ, ജീവന്‍ മെന്‍ഡിസ്, ലഹിരു തിരികമന്നേ, ജെഫ്രെ വാന്‍ഡെര്‍സേ, നുവാന്‍ പ്രദീപ്, സുരംഗ ലക്മല്‍

സ്റ്റാന്‍ഡ് ബൈ താരങ്ങളായി കസുന്‍ രജിത, വനിഡു ഹസരംഗ, ഒഷാഡ ഫെര്‍ണാണ്ടോ, ആഞ്ചലോ പെരേര എന്നിവരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Advertisement