ലോകകപ്പ് നേടാൻ സാധ്യത കൂടുതൽ ഇംഗ്ലണ്ടിനെന്ന് രവി ശാസ്ത്രി

Photo: © Associated Press
- Advertisement -

ഇംഗ്ലണ്ടിലും വെയ്ൽസിലുമായി നടക്കുന്ന ലോകകപ്പിൽ ഇംഗ്ലണ്ടിനാണ് ഏറ്റവും കൂടുതൽ വിജയ സാധ്യതയെന്ന് ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി. ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചതിനെ തുടർന്നാണ് ഇന്ത്യൻ പരിശീലകന്റെ പ്രതികരണം. കഴിഞ്ഞ രണ്ടു വർഷമായി ഏകദിന മത്സരങ്ങളിൽ ഏറ്റവും കൂടുതൽ സ്ഥിരതയുള്ള ടീമാണ് ഇംഗ്ലണ്ടെന്നും അതാണ് അവരെ കിരീടം നേടാൻ ഏറ്റവും സാധ്യതയുള്ള ടീം ആകുന്നതെന്നും രവി ശാസ്ത്രി പറഞ്ഞു.

ഇംഗ്ലണ്ട് നിര പൂർണമാണെന്നും ബാറ്റിങ്ങിലും ബൗളിങ്ങിലും അവർക്ക് മികച്ച താരങ്ങൾ ഉള്ളതും അവരെ ടൂർണമെന്റ് വിജയിക്കാൻ സാധ്യതയുള്ളവരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തിക്കുന്നുണ്ടെന്നും ശാസ്ത്രി പറഞ്ഞു. സ്വന്തം നാട്ടിൽ ആണ് ടൂർണമെന്റ് നടക്കുന്നത് ഇംഗ്ലണ്ടിന് കൂടുതൽ ഗുണം ചെയ്യുമെന്നും ഇന്ത്യൻ പരിശീലകൻ കൂട്ടിച്ചേർത്തു. എന്നാൽ ചില ടീമുകൾ ചില ദിവസങ്ങളിൽ ഏതു ടീമിനെയും തോൽപ്പിക്കാൻ സാധിക്കും. ലോകകപ്പ് പോലും ടൂർണമെന്റുകളിൽ എല്ലാ മത്സരങ്ങളിലും ടീമുകളും ഇപ്പോഴും മികച്ച പ്രകടനം പുറത്തെടുക്കണം എന്നും ശാസ്ത്രി പറഞ്ഞു.

Advertisement