ഒരു മോശം പ്രകടത്തിന്റെ പേരിൽ ധോണിയെ ക്രൂശിക്കരുത് – സൗരവ് ഗാംഗുലി

- Advertisement -

ഒരു മോശം പ്രകടത്തിന്റെ പേരിൽ ധോനിയെ ക്രൂശിക്കരുതെന്ന് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സൗരവ് ഗാംഗുലി. ലോകകപ്പിൽ അഫ്ഗാനെതിരായ മോശം പ്രകടനത്തിന്റെ പേരിൽ മാത്രം ധോണിയെ വിലയിരുത്തുന്നത് ശരിയല്ല എന്നും അദ്ദേഹം പറഞ്ഞു. അന്ന് 37-കാരനായ ധോണി 52 പന്തുകളിൽ നിന്നും മൂന്നു ബൗണ്ടറികൾ ഉൾപ്പെടെ 28 റൺസ് ആണ് നേടിയത്.

കോഹ്ലി പുറത്തായപ്പോൾ ക്രീസിൽ എത്തിയ ധോണി 57-റൺസിന്റെ പാർട്ട്ണർഷിപ്പ് കേദാർ ജാധവുമൊത്ത് 14 ഓവറിൽ ആണ് പടുത്തുയർത്തിയത്. മെല്ലെപ്പോക്കിന്റെ പേരിൽ ഏറെ പഴി ആരാധകരിൽ നിന്നും ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ അടക്കമുള്ള പ്രമുഖരിൽ നിന്നും ധോണിക്ക് നേരെ ഉയർന്നു. ലോകകപ്പ് കഴിഞ്ഞിട്ടില്ലെന്നും ധോണി ഈ ലോകകപ്പിൽ തന്നെ മികച്ച പ്രകടനം പുറത്തെടുക്കുമെന്നു പ്രതീക്ഷിക്കുന്നതായും ഗാംഗുലി കൂട്ടിച്ചേർത്തു.

Advertisement