വനിതാ ലോകകപ്പ് ക്വാർട്ടർ ലൈനപ്പായി, എട്ടിൽ ഏഴു ടീമും യൂറോപ്പിൽ നിന്ന്

- Advertisement -

വനിതാ ലോകകപ്പിലെ പ്രീക്വാർട്ടർ മത്സരങ്ങളും അവസാനിച്ചു. കിരീടത്തിനായി ബാക്കിയുള്ള അവസാന എട്ടു ടീമുകളിൽ ഏഴു ടീമുകളും യൂറോപ്പിൽ നിന്നാണ് എന്നൊരു പ്രത്യേകത ഇത്തവണയുണ്ട്‌. അമേരിക്ക മാത്രമാണ് യൂറോപ്പിന് പുറത്തുള്ള ടീം. എന്നാൽ നിലവിലെ ചാമ്പ്യന്മാരായ അമേരിക്കയ്ക്ക് ആണ് ഇപ്പോഴും കിരീട സാധ്യത കൂടുതലായി കൽപ്പിക്കപ്പെടുന്നത്.

ക്വാർട്ടറിൽ കടുത്ത പോരാട്ടം തന്നെയാണ് അമേരിക്കയ്ക്ക് നേരിടേണ്ടത്. ആതിഥേയരായ ഫ്രാൻസ് ആകും അമേരിക്കയുടെ എതിരാളികൾ. 27ആം തീയതി മുതലാണ് ക്വാർട്ടർ മത്സരങ്ങൾ നടക്കുക.

ക്വാർട്ടർ;

നോർവേ vs ഇംഗ്ലണ്ട്
ഫ്രാൻസ് vs അമേരിക്ക
ഹോളണ്ട് vs ഇറ്റലി
ജർമ്മനി vs സ്വീഡൻ

Advertisement