രണ്ടാം സ്പിന്നര്‍ കളി മാറ്റിയേനെ – സാന്റനര്‍

- Advertisement -

പാക്കിസ്ഥാനെതിരെ രണ്ട് സ്പിന്നര്‍മാരെ കളിപ്പിച്ചിരുന്നുവെങ്കില്‍ ന്യൂസിലാണ്ടിന് മത്സരത്തില്‍ സാധ്യതയുണ്ടാകുമായിരുന്നവെന്ന് പറഞ്ഞ് മിച്ചല്‍ സാന്റനര്‍. എഡ്ജ്ബാസ്റ്റണിലെ വേഗത കുറഞ്ഞ പിച്ചില്‍ ഒരു സ്പിന്നറുമായാണ് മത്സരത്തിന് ന്യൂസിലാണ്ട് ഇറങ്ങിയത്. ഇഷ് സോധിയെക്കൂടി ടീമില്‍ എടുത്തിരുന്നുവെങ്കില്‍ മത്സരം മാറി മറിഞ്ഞേനെയെന്നാണ് മിച്ചല്‍ സാന്റനര്‍ വ്യക്തമാക്കിയത്.

തങ്ങള്‍ പ്രതീക്ഷിച്ചതിലും വലിയ ടേണ്‍ ആണ് പിച്ചില്‍ നിന്ന് ലഭിച്ചത്. സ്വാഭാവികമായി ടോസ് സമയത്ത് ഒരു സ്പിന്നറുമായി മത്സരത്തിനിറങ്ങിയപ്പോള്‍ ഇത്രയും പിന്തുണ ലഭിയ്ക്കുമെന്ന് കരുതിയതല്ലെന്ന് മിച്ചല്‍ സാന്റര്‍ വ്യക്തമാക്കി. ഇത്തരം പിച്ചുകളില്‍ സ്പിന്നര്‍മാരുടെ ദൗത്യമാണ് വിക്കറ്റ് നേടുകയെന്നത്, എന്നാല്‍ പാക്കിസ്ഥാന്‍ മധ്യ നിര അത് നടക്കാതെ നോക്കിയതിനാല്‍ തനിക്ക് സമ്മര്‍ദ്ദം സൃഷ്ടിക്കാനായില്ലെന്ന് സാന്റനര്‍ പറഞ്ഞു. രണ്ട് വശത്ത് നിന്നും സമ്മര്‍ദ്ദം സൃഷ്ടിക്കുവാന്‍ സാധിച്ചിരുന്നുവെങ്കില്‍ കാര്യങ്ങള്‍ വലിയ തോത്തില്‍ മാറി മറിഞ്ഞേനെയെന്നാണ് തങ്ങള്‍ കരുതുന്നതെന്നാണ് മിച്ചല്‍ സാന്റനര്‍ പറഞ്ഞത്.

മത്സരാവസാനം വരെ ന്യൂസിലാണ്ട് പൊരുതിയെന്നും മധ്യ ഓവറുകളില്‍ ഈ പിച്ചില്‍ നിന്ന് ഒന്നോ രണ്ടോ വിക്കറ്റ് നേടുവാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ ടീമിന് സാധ്യതയുണ്ടായിരുന്നുവെന്നും സാന്റനര്‍ അഭിപ്രായപ്പെട്ടു.

Advertisement