അഫ്ഗാന്‍ ക്രിക്കറ്റില്‍ വിവാദം പുകയുന്നു

തുടര്‍ച്ചയായ അഞ്ചാം മത്സരവും തോറ്റതോടെ അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റില്‍ പുതിയ വിവാദം പുറത്ത് വന്നിരിക്കുകയാണ്. മുന്‍ ഫാസ്റ്റ് ബൗളറും ഇപ്പോളത്തെ ചീഫ് സെലക്ടറുമായി ദവലത് അഹമ്മദ്സായി ടീമിന്റെ പരാജയത്തിനു കാരണം ഫില്‍ സിമ്മണ്‍സ് നയിക്കുന്ന കോച്ചിംഗ് സ്റ്റാഫ് അവസരത്തിനൊത്തുയരാത്തതാണെന്ന് പറഞ്ഞതിനു പിന്നാലെയാണ് പ്രതികരണവുമായി ഫില്‍ സിമ്മണ്‍സ് തന്നെ രംഗത്തെത്തിയത്.

ലോകകപ്പിനായി അഫ്ഗാനിസ്ഥാനെ തയ്യാറാക്കുന്നതില്‍ സിമ്മണ്‍സ് ഉള്‍പ്പെടുന്ന സംഘത്തിനു പിഴവ് പറ്റിയെന്നാണ് മുഖ്യ സെലക്ടറുടെ ആരോപണം. എന്നാല്‍ ഫില്‍ സിമ്മണ്‍സ് പ്രതികരിച്ചത്, താന്‍ ലോകകപ്പിന്റെ ഇടയിലാണെന്നും ടീമിനെ കഴിവിന്റെ പരമാവധി മികവില്‍ എത്തിക്കുവാനുള്ള ശ്രമത്തിലുമാണെന്നതിനാല്‍ ഇപ്പോളൊന്നും പറയുന്നില്ലെങ്കിലും ലോകകപ്പിനു ശേഷം അഫ്ഗാനിസ്ഥാന്റെ മുന്‍ ക്യാപ്റ്റന്‍ അസ്ഗര്‍ അഫ്ഗാനെ പുറത്താക്കുന്നതില്‍ ദവലത് അഹമ്മദ് സായിയുടെ റോളും ഞങ്ങളുട തയ്യാറെടുപ്പുകളില്‍ ഇദ്ദേഹം നടത്തിയ ഇടപെടലുകളും പുറത്ത് പറയുമെന്നാണ് ഫില്‍ സിമ്മണ്‍സ് അഭിപ്രായപ്പെട്ടത്.

Previous articleടോസ് സ്വന്തമാക്കി കെയിന്‍ വില്യംസണ്‍, ബൗളിംഗ് തിരഞ്ഞെടുത്തു
Next articleഫിലിപ്പൈന്‍സിനോട് പൊരുതി തോറ്റ് ഇന്ത്യ