വിരമിക്കലിനെ കുറിച്ച് ധോണി ഒന്നും സൂചിപ്പിച്ചിട്ടില്ല-കോഹ്ലി

- Advertisement -

ലോകകപ്പ് സെമി ഫൈനൽ തോൽവിക്ക് പിന്നാലെ ധോണി തന്റെ വിരമിക്കലിനെ കുറിച്ച് തനിക്ക് സൂചന ഒന്നും നൽകിയിട്ടില്ല എന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ഇന്ത്യയുടെ ലോകകപ്പ് അവസാനിച്ചതോടെ ധോണി വിരമിച്ചേക്കും എന്ന അഭ്യൂഹങ്ങൾക്ക് ഇടയിലാണ് ഇന്ത്യൻ ക്യാപ്റ്റന്റെ പ്രതികരണം.

2014 ൽ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ച ധോണി ലോകകപ്പിൽ ഒരു കൂട്ടം ഇന്ത്യൻ ആരാധകരുടെ വിമർശങ്ങൾക്ക് വിദേയനായിരുന്നു. ധോണിയുടെ കുറഞ്ഞ സ്‌ട്രൈക് റേറ്റ് ഇന്ത്യയ്ക്ക് വിലപ്പെട്ട ജയങ്ങൾ തടയുന്നു എന്നാണ് അവരുടെ പക്ഷം. പക്ഷെ ഇംഗ്ലണ്ടിന് എതിരായ തോൽവിക്ക് ശേഷം കോഹ്ലി അടക്കമുള്ളവർ താരത്തിന് പിന്തുണയുമായി എത്തിയിരുന്നു. ഇന്ന് മത്സര ശേഷമുള്ള പത്ര സമ്മേളനത്തിലാണ് കോഹ്ലി ‘ അദ്ദേഹം ഞങ്ങളോട് ഒന്നും പറഞ്ഞിട്ടില്ല’ എന്ന് പ്രതികരിച്ചത്.

ഭാവിയിലേക്ക് ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്ക് യുവ വിക്കറ്റ് കീപ്പർക്ക് വഴി മാറാൻ ധോണി വിരമിക്കുമോ എന്നത് വരും ദിവസങ്ങളിൽ അറിയാൻ സാധിക്കും.

Advertisement