മാക്സി ഗോമസിനെ റാഞ്ചാൻ വലൻസിയ

ലാ ലീഗയിലെ ഉറൂഗ്വെൻ സെൻസേഷൻ മാക്സി ഗോമസിനെ റാഞ്ചാൻ വലൻസിയ. പ്രീമിയർ ലീഗ് ക്ലബ്ബായ വെസ്റ്റ് ഹാം യുണൈറ്റഡ് താരത്തെ സ്വന്തമാക്കുമെന്നാണ് കരുതിയിരു‌ന്നത്. ഗോമസിനായി 50 മില്ല്യൺ യൂറോ റീലിസ് ക്ലോസ് ഹാമേഴ്സ് ആക്റ്റിവേറ്റ് ചെയ്യുമെന്നാണ് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. എന്നാൽ സെൽറ്റാ വിഗോയുടെ താരമായ മാക്സി ഗോമസിന് സ്പെയിനിൽ തുടരാൻ താത്പര്യമെന്നാണ് പുതിയ റിപ്പോർട്ടുകൾ.

യൂറോപ്യൻ ഫുട്ബോളിൽ കന്നി അങ്കത്തിനിറങ്ങിയ മാക്സി ഗോമസ് കഴിഞ്ഞ സീസണിൽ ലാ ലീഗയിൽ 17 ഗോളുകളാണ് അടിച്ച് കൂട്ടിയത്. യൂറോപ്പിലെ വമ്പന്മാരുടെ ശ്രദ്ധ മാക്സി ഗോമസിലേക്ക് പതിക്കാൻ കാരണവും മറ്റൊന്നല്ല. ഡിഫെൻസർ സ്പോർട്ടിംഗിൽ നിന്നും 4 മില്ല്യൺ യൂറോ നൽകിയാണ് സെൽറ്റ വിഗോ സ്വന്തമാക്കിയത്. 2017ൽ ഉറൂഗ്വയിൽ നിന്നും വന്നതിന് ശേഷം 68 മത്സരങ്ങളിൽ 30 ഗോളുകൾ നേടിയിട്ടുണ്ട്. ഗോമസിനെ ടീമിലെത്തിക്കാൻ വലൻസിയ താരവും മുൻ സെൽറ്റ വിഗോ താരവുമായ സാന്റി മിനയും ഉൾപ്പെടുന്ന ഒരു കരാർ ആണ് വലൻസിയ സെൽറ്റ വിഗോയ്ക്ക് മുന്നിൽ വെച്ചിരിക്കുന്നത്.

Previous articleബലോട്ടെല്ലി മാർസെ വിട്ടു, പുതിയ ക്ലബ്ബ് അവ്യക്ത
Next articleവിരമിക്കലിനെ കുറിച്ച് ധോണി ഒന്നും സൂചിപ്പിച്ചിട്ടില്ല-കോഹ്ലി