ഓറഞ്ച് ജേഴ്‌സിയെത്തി, ചിത്രങ്ങൾ പങ്കുവെച്ച് ഇന്ത്യൻ താരങ്ങൾ

- Advertisement -

ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് സർപ്രൈസുമായി ബിസിസിഐ.
ഇംഗ്ലണ്ടിനെതിരായ ഞായറാഴ്ചത്തെ മത്സരത്തിൽ നീല ജേഴ്‌സി ആയിരിക്കില്ല ടീം ഇന്ത്യ അണിയുക. ലോകകപ്പിന്റെ ആതിഥേയരായ ഇംഗ്ലണ്ട് നീലക്കളർ ജേഴ്‌സി അണിഞ്ഞിറങ്ങുമ്പോൾ ടീം ഇന്ത്യ ഓറഞ്ച് കളറുമായിട്ടാകും ഇറങ്ങുക. ജേഴ്‌സിയുടെ ചിത്രം ഒഫീഷ്യലായി ബിസിസിഐ പുറത്തിറക്കിയതിനു പിന്നാലെ ജേഴ്സിയണിഞ്ഞ ഇന്ത്യൻ താരങ്ങളുടെ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറലായി.

ടീം ജേഴ്‌സിയുടെ കളർ മാറ്റം ഇന്ത്യയിൽ ചൂടുപിടിച്ച രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഇന്ത്യൻ ടീം ഏത് ജേഴ്‌സി അണിയണമെന്നത് ബിസിസിഐക്ക് തീരുമാനിക്കാം എന്നാണ് അന്താരാഷ്ട്ര ക്രിക്കറ്റ് ഗവേണിങ് ബോഡിയായ ഐസിസിയുടെ നിർദ്ദേവശവും ലഭിച്ചിരുന്നു. ഇന്ത്യക്ക് പുറമെ ശ്രീലങ്ക, ദക്ഷിണാഫ്രിക്ക,അഫ്ഘാനിസ്ഥാൻ,ബംഗ്ലാദേശ് എന്നി ടീമുകളും ഐസിസിയുടെ നിർദ്ദേശമനുസരിച്ച് ജേഴ്‌സിയുടെ കളർ മാറ്റണ്ടി വന്നിരുന്നു.

Advertisement