ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ആശംസകൾ നേർന്ന് സുനിൽ ഛേത്രി

- Advertisement -

ലോകകപ്പിനായി ഇംഗ്ലണ്ടിൽ ഉള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിന് വിജയാശംസകളുമായി ഇന്ത്യൻ ഫുട്ബോൾ സ്റ്റാർ സുനിൽ ഛേത്രി. കോഹ്ലിയും സംഘവും കപ്പും ഉയർത്തി ഇംഗ്ലണ്ടിൽ നിന്ന് മടങ്ങും എന്നാണ് വിശ്വാസം എന്ന് ഛേത്രി പറഞ്ഞു. നല്ല പ്രകടനം കാഴ്ചവെക്കാൻ ആശംസകളും ഛേത്രി നേർന്നു. കോഹ്ലിക്കും മറ്റു ഇന്ത്യൻ താരങ്ങൾക്കും ആശംസകൾ അറിയിച്ച് നേരിട്ട് മെസേജുകൾ അയച്ചിട്ടുണ്ടെന്നും ഛേത്രി പറഞ്ഞു.

ഇന്ത്യയുടെ മത്സരം കാണാൻ അവസരം ലഭിക്കുകയാണെങ്കിൽ ഇംഗ്ലണ്ടിലേക്ക് പോകാൻ സാധ്യത ഉണ്ട് എന്നും ഛേത്രി പറഞ്ഞു. രണ്ട് ദിവസം മുമ്പ് ആരംഭിച്ച ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം ജൂൺ 5ആം തീയതി ആണ്. ദക്ഷിണാഫ്രിക്കയെ ആണ് ഇന്ത്യ ആദ്യ മത്സരത്തിൽ നേരിടുന്നത്. ഇത്തവണത്തെ ലോകകപ്പ് നേടാൻ ഏറ്റവും സാധ്യത കൽപ്പിക്കുന്ന ടീമുകളിൽ ഒന്നാണ് ഇന്ത്യ.

Advertisement