എന്തു കൊണ്ട് ഷമിയില്ല, ഇന്ത്യയോട് ചോദിച്ച് ആരാധകർ

- Advertisement -

ലോകകപ്പിലെ ആദ്യ സെമിയിൽ ഇന്ത്യ ഇന്ന് ന്യൂസിലാന്റിനെ നേരിടുകയാണ്. അതേ സമയം കളിയാരംഭിച്ചതിന് പിന്നാലെ ഇന്ത്യൻ ആരാധകർ ഒരേ ഒരു കാര്യമാണ് ചിന്തിച്ച് തലപുണ്ണാക്കുന്നത്. എന്തുകൊണ്ട് മുഹമ്മദ് ഷമി ഇന്ത്യൻ ടീമിലില്ല എന്നാണ് ആരാധകരും ക്രിക്കറ്റ് പണ്ഡിറ്റുകളും ചോദിക്കുന്നത്. ഭുവനേശ്വര്‍ കുമാറും ജസ്പ്രീത് ബുംറയും യുസ്‌വേന്ദ്ര ചാഹലുമാണ് ബൗളർമാരായി ഇന്ത്യൻ ടീമിൽ എത്തിയത്.

ഓൾ റൗണ്ടർമാരായ പാണ്ഡ്യയും ജഡേജയും ടീമിലുണ്ട്. ഓൾഡ് ട്രാഫോർഡിൽ ഷമി ഇറങ്ങുമെന്നാണ് ഇന്ത്യൻ ആരാധകർ പ്രതീക്ഷിച്ചത്. 14 വിക്കറ്റുകളാണ് ലോകകപ്പിൽ ഷമി വീഴ്ത്തിയത്. എന്നാൽ റൺസ് വഴങ്ങുന്നെന്ന വിമർശനം ഷമിക്കെതിരെയുണ്ട്.

Advertisement