സേവിയർ ഗാമ എഫ് സി ഗോവയിൽ തുടരും

യുവ താരമായ സേവിയർ ഗാമ എഫ് സി ഗോവയിൽ തുടരും. 22കാരനായ ലെഫ്റ്റ് ബാക്ക് എഫ് സി ഗോവയുമായി രണ്ട് വർഷത്തെ പുതിയ കരാർ ഒപ്പുവെച്ചു. കഴിഞ്ഞ സീസണിൽ സൂപ്പർ കപ്പിൽ എഫ് സി ഗോവയുടെ സീനിയർ സ്ക്വാഡിനൊപ്പം ഉണ്ടായിരുന്ന താരമാണ് ഗാമ. കഴിഞ്ഞ സീസണിൽ ഭൂരിഭാഗവും ഗോവയുടെ റിസേർവ് ടീമിനായി കളിച്ച ഗാമ ഗോവയ്ക്ക് ഒപ്പം ഗോവ പ്രൊ ലീഗ് കിരീടം നേടിയിരുന്നു.

മുമ്പ് എഫ് സി ബർദേസിലും സീസ ഫുട്ബോൾ അക്കാദമിയിലും കളിച്ചിട്ടുള്ള താരമാണ് സേവിയ ഗാമ. ഐ എസ് എല്ലിൽ ചെന്നൈയിന് എതിരായ മത്സരത്തിൽ ആയിരുന്നു ഗാമ അരങ്ങേറ്റം നടത്തിയത്. സൂപ്പർ കപ്പിൽ സെമി ഫൈനലിൽ അടക്കം മികച്ച പ്രകടനങ്ങൾ ഗാമ നടത്തിയിരുന്നു.

Previous articleസ്പാനിഷ് താരത്തെ സ്വന്തമാക്കി മോഹൻ ബഗാൻ
Next articleഎന്തു കൊണ്ട് ഷമിയില്ല, ഇന്ത്യയോട് ചോദിച്ച് ആരാധകർ