ഭാഗ്യ ജഴ്സി തുടര്‍ന്നും ധരിക്കുവാന്‍ ലങ്കയ്ക്ക് ഐസിസിയുടെ അനുമതി

- Advertisement -

ഇംഗ്ലണ്ടിനെ വീഴ്ത്തി ടൂര്‍ണ്ണമെന്റിലെ തങ്ങളുടെ രണ്ടാം മത്സരം വിജയിച്ച ശ്രീലങ്കയോടെ തങ്ങളുടെ ഭാഗ്യ ജഴ്സി തുടര്‍ന്നും ധരിക്കുവാന്‍ അനുമതി നല്‍കി ഐസിസി. ഇംഗ്ലണ്ടിനെതിരെ പരമ്പരാഗത നീല മാറ്റി മഞ്ഞയ്ക്ക് പ്രാമുഖ്യമുള്ള ജഴ്സിയാണ് ലങ്ക ധരിച്ചത്. ഐസിസി നിയമ പ്രകാരം വിസിറ്റിംഗ് ടീം എവേ ജഴ്സി ധരിക്കണമെന്ന നിയമം ഉള്ളതിനാലാണ് അന്ന് ഇംഗ്ലണ്ടിനെതിരെ ഈ ജഴ്സി ശ്രീലങ്ക ധരിച്ചത്.

ഇതിന് മുമ്പ് അഫ്ഗാനിസ്ഥാനെതിരെയും ടീം എവേ ടീം ആയതിനാല്‍ ഈ ജഴ്സി ശ്രീലങ്ക ധരിക്കുകും ജയം സ്വന്തമാക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ ശ്രീലങ്ക ടീം ഐസിസിയോട് അനുമതി തേടുകയായിരുന്നു ഈ ജഴ്സി ധരിക്കുവാനായി. ഐസിസി അതിനു അനുമതി നല്‍കുകയും ചെയ്തുവെന്നാണ് ലഭിയ്ക്കുന്ന വിവരം. ശ്രീലങ്കയുടെ ശേഷിക്കുന്ന മൂന്ന് മത്സരങ്ങളില്‍ ടീമിന് ഈ ജഴ്സി ധരിക്കാമെന്നാണ് ഐസിസിയുടെ അനുമതി.

Advertisement