ഏത് സാഹചര്യത്തില്‍ നിന്നും ഇന്ത്യയ്ക്ക് ജയിക്കാനാകുമെന്ന വിശ്വാസമുണ്ട്

- Advertisement -

കഴിഞ്ഞ രണ്ട് മത്സരങ്ങളും തങ്ങള്‍ പ്രതീക്ഷിച്ച പോലെ വന്നില്ലെങ്കിലും മത്സരം വിജയിക്കുവാനായത് ടീമിന്റെ ആത്മവിശ്വാസത്തെ ഉയര്‍ത്തുന്നുവെന്ന് പറഞ്ഞ് വിരാട് കോഹ്‍ലി. ഈ രണ്ട് മത്സരങ്ങളിലും ടീമിനു വലിയ സ്കോര്‍ നേടാനായിട്ടില്ല. എന്നാല്‍ ഇതില്‍ നിന്ന് വിജയം നേടുവാനായി എന്നതാണ് പ്രധാനം. മത്സരത്തിനു വേണ്ടി ടീം പുറത്തെടുത്ത തീവ്രത എടുത്ത് പറയേണ്ടത് തന്നെയാണെന്നും കോഹ്‍ലി പറഞ്ഞു.

മത്സരങ്ങളെ എങ്ങനെ ടീം സമീപിക്കുന്നു എന്ന മനോനില പ്രധാനമാണ്. അസംഭവ്യമായി ഒന്നുമില്ലെന്ന നിലയിലാണ് ടീം ഇന്ത്യയിപ്പോള്‍, ഏത് നിലയില്‍ നിന്നും തിരിച്ചുവരവ് നടത്തി വിജയം പിടിച്ചെടക്കുവാനുള്ള ആര്‍ജ്ജവം ടീമിനുണ്ടെന്നും വിരാട് കോഹ്‍ലി വ്യക്തമാക്കി.

Advertisement