ആരാധകരോട് നന്ദി പറഞ്ഞ് ക്യാപ്റ്റൻ കൊഹ്ലി

ലോകകപ്പിൽ ഞെട്ടിക്കുന്ന പരാജയമാണ് ടീം ഇന്ത്യ ഏറ്റുവാങ്ങിയത്. വീണ്ടും ഫൈനൽ കാണാതെ പുറത്താവുകയായിരുന്നു ഇന്ത്യ. സെമിയിൽ ഇന്ത്യയെ പരാജയപ്പെടുത്തിയ ന്യൂസിലാന്റ് ഫൈനലിൽ കടക്കുകയും ചെയ്തു. പരാജയത്തിനു ശേഷം സെമി വരെ തങ്ങളെ സപ്പോർട്ട് ചെയ്ത ആരാധകരോടാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കൊഹ്ലി നന്ദി പറഞ്ഞത്.

പരാജയത്തിൽ ഏറെ ദുഖമുണ്ടെന്നും ആരാധകരായ നിങ്ങളുടെ അതേ വികാരം തന്നെയാണ് ഞങ്ങൾക്കുമുള്ളതെന്നും അദ്ദേഹം കുറിച്ചു. മഴമൂലം റിസർവ് ഡേയിലേക്ക് നീണ്ടകളിയിൽ 240 എന്ന ലക്ഷ്യം പിന്തുടർന്നായിരുന്നു ക്യാപ്റ്റൻ കൊഹ്ലിയും സംഘവും ഇറങ്ങിയത്. എന്നാൽ 49.3 ഓവറില്‍ ഇന്ത്യ 221 റണ്‍സിന് ഓള്‍ഔട്ട് ആവുകയായിരുന്നു.