സ്പാനിഷ് ഗോൾ കീപ്പറെ ടീമിലെ എത്തിച്ച് റോമ

- Advertisement -

സ്പാനിഷ് ഗോളിയെ സ്വന്തമാക്കി റോമ. ലാ ലീഗ ടീമായ റയൽ ബെറ്റിസിന്റെ ഗോൾ കീപ്പറെയാണ് ഇറ്റാലിയൻ ക്ലബ്ബായ റോമ റാഞ്ചിയത്. റയൽ ബെറ്റിസിന്റെ പൗ ലോപ്പസിനെയാണ് റോമ ടീമിലെത്തിച്ചത്. 23.5 മില്ല്യൺ യൂറോ നൽകിയാണ് ഈ 24 കാരനെ റോമ സ്വന്തമാക്കിയത്. റോമയിൽ 13 ആം നമ്പർ ജേഴ്സിയാകും താരം അണിയുക.

എസ്പന്യോളിൽ നിന്നും ഫ്രീ ട്രാൻസ്ഫറിൽ റയൽ ബെറ്റിസിൽ എത്തിയ ലോപ്പസ് കഴിഞ്ഞ സീസണിൽ 35 മത്സരങ്ങളിൽ കളിച്ചിരുന്നു. സ്പെയിനിലെ മികച്ച ഗോൾ കീപ്പർമാരിൽ ഒരാളായി മാറാൻ ലോപ്പസിന് സാധിച്ചു. കെപ്പക്കും ഡി ഹെയക്കും പിന്നിൽ സ്പാനിഷ് ടീമിന്റെ മൂന്നാം നമ്പർ ഗോളി ലോപ്പസ് തന്നെയാണ്.

Advertisement