ടോസ് ബംഗ്ലാദേശിന്, വിന്‍ഡീസിനെതിരെ ബൗളിംഗ് തിരഞ്ഞെടുത്തു

ലോകകപ്പില്‍ ഇന്നത്തെ നിര്‍ണ്ണായക മത്സരത്തില്‍ ബംഗ്ലാദേശ്ിന് ടോസ്. ടോസ് നേടി ബംഗ്ലാദേശ് വിന്‍ഡീസിനോട് ബാറ്റ് ചെയ്യുവാന്‍ ആവശ്യപ്പെടുകയായിരുന്നു. മത്സരത്തില്‍ ഒരു മാറ്റമാണ് ബംഗ്ലാദേശ് വരുത്തിയിട്ടുള്ളത്. മുഹമ്മദ് മിഥുന് പകരം ലിറ്റണ്‍ ദാസ് ബംഗ്ലാദേശ് നിരയിലേക്ക് എത്തുന്നു. അതേ സമയം വിന്‍ഡീസ് നിരയില്‍ ഒരു മാറ്റമാണുള്ളത്. കാര്‍ലോസ് ബ്രാത്‍വൈറ്റിനു പകരം ടീം ഡാരെന്‍ ബ്രാവോയെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

 

 

Previous articleഷോര്‍ട്ട് ബോള്‍ നേരിട്ടാല്‍ റണ്‍സ് വരുമെന്നറിയാം, ലോകകപ്പില്‍ വിന്‍ഡീസിന്റെ ശൈലി വിഭിന്നം
Next articleനെയ്മർ ഇല്ലെങ്കിലും ബ്രസീൽ ശക്തരെന്ന് ഡാനി ആൽവേസ്