ഫൈനല്‍ മോഹവുമായി ഇംഗ്ലണ്ടും ഓസ്ട്രേലിയയും, ബാറ്റിംഗ് തിരഞ്ഞെടുത്ത് ഓസ്ട്രേലിയ

- Advertisement -

ലോകകപ്പിലെ ഫൈനല്‍ സ്ഥാന മോഹികളായ ഇംഗ്ലണ്ടും ഓസ്ട്രേലിയയും രണ്ടാം സെമി ഫൈനലില്‍ ഏറ്റുമുട്ടുമ്പോള്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് ഓസ്ട്രേലിയ. ഓസ്ട്രേലിയന്‍ നിരയില്‍ ഒരു മാറ്റമാണുള്ളത്. പരിക്കേറ്റ ഉസ്മാന്‍ ഖവാജയ്ക്ക് പകരം പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ് ടീമില്‍ ഇടം പിടിച്ചപ്പോള്‍ ഇംഗ്ലണ്ട് കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെയാണ് ഇറക്കുന്നത്.

ഓസ്ട്രേലിയ: ഡേവിഡ് വാര്‍ണര്‍, ആരോണ്‍ ഫിഞ്ച്, സ്റ്റീവന്‍ സ്മിത്ത്, പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ്, മാര്‍ക്കസ് സ്റ്റോയിനിസ്, ഗ്ലെന്‍ മാക്സ്വെല്‍, അലെക്സ് കാറെ, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ജേസണ്‍ ബെഹ്രെന്‍ഡോര്‍ഫ്, നഥാന്‍ ലയണ്‍

ഇംഗ്ലണ്ട്: ജേസണ്‍ റോയ്, ജോണി ബൈര്‍സ്റ്റോ, ജോ റൂട്ട്, ഓയിന്‍ മോര്‍ഗന്‍, ബെന്‍ സ്റ്റോക്സ്, ജോസ് ബട്‍ലര്‍, ക്രിസ് വോക്സ്, ലിയാം പ്ലങ്കറ്റ്, ജോഫ്ര ആര്‍ച്ചര്‍, ആദില്‍ റഷീദ്, മാര്‍ക്ക് വുഡ്

Advertisement