ലോകകപ്പിനെക്കാൾ വലിയ വെല്ലുവിളി ഒരു ക്രിക്കറ്റ് താരത്തിന് ഇല്ലെന്ന് വിരാട് കോഹ്‌ലി

ഒരു ക്രിക്കറ്റ് താരമെന്ന നിലക്ക് ലോകകപ്പ് ക്രിക്കറ്റിനേക്കാൾ വലിയ വെല്ലുവിളി ഇല്ലെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി. ഇതുവരെ താൻ കളിച്ച രണ്ടു ലോകകപ്പിനെക്കാൾ കൂടുതൽ വെല്ലുവിളിയാണ് ഈ ലോകകപ്പ് എന്നും വിരാട് കോഹ്‌ലി പറഞ്ഞു. 2011ൽ ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്ന വിരാട് കോഹ്‌ലി 2015ലെ ലോകകപ്പിലും ഇന്ത്യക്കൊപ്പം കളിച്ചിട്ടുണ്ട്. എന്നാൽ മുൻപ് കഴിഞ്ഞ ലോകകപ്പുകളിൽ നിന്ന് വ്യത്യസ്തമാണ് തനിക് ഈ ലോകകപ്പെന്നും വിരാട് കോഹ്‌ലി പറഞ്ഞു.

2011ൽ ഇന്ത്യ കിരീടം നേടിയ സമയത്ത് ടീമിന്റെ ചർച്ചകിലും മറ്റും വളരെ കുറച്ച് മാത്രമേ താൻ പങ്കെടുത്തിരുന്നുള്ളു എന്നും 2015ൽ മീറ്റിങ്ങുകളിൽ പങ്കെടുത്തെങ്കിലും കൂടുതൽ സമ്മർദ്ദം തന്റെ മേൽ ഉണ്ടായിരുന്നില്ലെന്നും കോഹ്‌ലി പറഞ്ഞു. ക്യാപ്റ്റൻ എന്ന നിലക്ക് ഒരു ലോകകപ്പിനെ നേരിടുമ്പോൾ പല തരത്തിലുള്ള സമ്മർദ്ദങ്ങളെ അതിജീവിക്കേണ്ടത് ഉണ്ടെന്നും ഇന്ത്യൻ ക്യാപ്റ്റൻ പറഞ്ഞു. കഴിഞ്ഞ 3 വർഷമായി മികച്ച ഫോമിലുള്ള വിരാട് കോഹ്‌ലിയെ ആശ്രയിച്ചാണ് ഇംഗ്ളണ്ടിലും വെയ്ൽസിലും നടക്കുന്ന ലോകകപ്പിൽ ഇന്ത്യയുടെ സാധ്യതകൾ