75,000 ടിക്കറ്റുകൾ വിറ്റൊഴിഞ്ഞു, ഇന്ത്യയുടെ ലോകകപ്പ് ഫൈനൽ ആവേശമാവും

Photo: Twitter/@BCCIWomen
- Advertisement -

ഇന്ത്യയുടെ ഓസ്ട്രേലിയയും തമ്മിലുള്ള ടി20 വനിതാ ലോകകപ്പിന് ഇതുവരെ വനിതാ ക്രിക്കറ്റ് കാണാത്ത അത്രയും കാണികൾ വരുമെന്ന് ഉറപ്പായി. മത്സരം തുടങ്ങാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ മത്സരത്തിന്റ 70,000ത്തോളം ടിക്കറ്റുകൾ വിട്ടുകഴിഞ്ഞെന്ന് ഐ.സി.സി വ്യക്തമാക്കി. ഓസ്ട്രേലിയയിലെ ഐതിഹാസിക സ്റ്റേഡിയമായ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ഫൈനൽ മത്സരം നടക്കുന്നത്.

ഓസ്ട്രേലിയയുടെയും ഇന്ത്യയുടേയും ആരാധകർ കൂട്ടമായി ഗ്രൗണ്ടിൽ എത്തുമെന്നാണ് ഐ.സി.സി കണക്കുകൂട്ടുന്നത്. നിലവിൽ കഴിഞ്ഞ 6 തവണ ഫൈനലിൽ എത്തിയ ഓസ്‌ട്രേലിയൻ  ടീമിന് തന്നെയാണ് മുൻതൂക്കം. അതെ സമയം ഇന്ത്യൻ വനിതകൾ ആദ്യമായാണ് ടി20 ലോകകപ്പിന്റെ ഫൈനലിൽ എത്തുന്നത്.

Advertisement