അയര്‍ലണ്ടിനെ കശാപ്പ് ചെയ്ത് ഓസ്ട്രേലിയ

- Advertisement -

ലോക ടി20യില്‍ ആധികാരിക ജയവുമായി ഓസ്ട്രേലിയ. അയര്‍ലണ്ടിനെതിരെ 9 വിക്കറ്റ് വിജയമാണ് ടീം ഇന്നലെ നടന്ന രണ്ടാം മത്സരത്തില്‍ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത അയര്‍ലണ്ട് 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 93 റണ്‍സ് മാത്രമാണ് നേടിയത്. ലക്ഷ്യം 9.1 ഓവറില്‍ 1 വിക്കറ്റ് നഷ്ടത്തില്‍ ഓസ്ട്രേലിയ മറികടന്നു.

24 റണ്‍സ് നേടിയ കിം ഗാര്‍ത്ത് ആണ് അയര്‍ലണ്ടിന്റെ ടോപ് സ്കോറര്‍. ക്ലാര ഷില്ലിംഗ്ടണ്‍ 19 റണ്‍സ് നേടി. ഓസീസ് ബൗളിംഗില്‍ എല്‍സെ പെറി രണ്ടും മെഗാന്‍ ഷട്ട്, ആഷ്ലെ ഗാര്‍ഡ്നര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

അലൈസ ഹീലിയുടെ തകര്‍പ്പന്‍ അര്‍ദ്ധ ശതകമാണ് ഓസ്ട്രേലിയയുടെ വിജയം നേരത്തെയാക്കിയത്. 31 പന്തില്‍ നിന്ന് പുറത്താകാതെ 56 റണ്‍സാണ് ഹീലി നേടിയത്. ബെത്ത് മൂണിയുടെ(14) വിക്കറ്റ് മാത്രമാണ് ഓസ്ട്രേലിയയ്ക്ക് നഷ്ടമായത്. കിം ഗാര്‍ത്തിനായിരുന്നു വിക്കറ്റ്.

Advertisement