ബാറ്റിംഗ് തകർന്നു, ഓസ്ട്രേലിയയ്ക്കെതിരെ 131 റൺസ് മാത്രം നേടി വെസ്റ്റിന്‍ഡീസ്

Sports Correspondent

വനിത ഏകദിന ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെയുള്ള തോൽവിയോടെ തങ്ങളുടെ അട്ടിമറികളുടെ പരമ്പരയ്ക്ക് വിഘ്നം നേരിട്ട വെസ്റ്റിന്‍ഡീസിന് ഇന്ന് ഓസ്ട്രേലിയയ്ക്കെതിരെയും ബാറ്റിംഗ് തകര്‍ച്ച. ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്ത വെസ്റ്റിന്‍ഡീസിന് 131 റൺസ് മാത്രമേ മത്സരത്തിൽ നേടാനായുള്ളു. 45.5 ഓവറിലാണ് ടീം ഓള്‍ഔട്ട് ആയത്.

Stafanietaylor

50 റൺസ് നേടിയ സ്റ്റെഫാനി ടെയിലര്‍ക്ക് പിന്തുണ നല്‍കുവാന്‍ മറ്റു താരങ്ങള്‍ക്ക് സാധിക്കാതെ വന്നപ്പോള്‍ ഓസ്ട്രേലിയയ്ക്കായി എല്‍സെ പെറിയും ആഷ്‍ലൈ ഗാ‍ർ‍ഡ്നറും മൂന്ന് വീതം വിക്കറ്റ് നേടി. ജെസ്സ് ജൊന്നാസന് രണ്ട് വിക്കറ്റ് ലഭിച്ചു.