ഇന്ന് അത്ലറ്റിക്കോ മാഡ്രിഡ് മാഞ്ചസ്റ്ററിൽ, ആര് ക്വാർട്ടറിൽ എത്തും?

ഇന്ന് ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന ആവേശകരമായ പ്രീക്വാർട്ടർ രണ്ടാം പാദത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് അത്കറ്റിക്കോ മാഡ്രിഡിനെ നേരിടും. ആദ്യ പാദത്തിൽ മാഡ്രിഡിൽ വെച്ച് ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ മത്സരം 1-1 എന്ന സ്കോറിലായിരുന്നു അവസാനിച്ചിരുന്നത്. എവേ ഗോൾ നിയമം ഇല്ല എന്നതിനാൽ ഇന്ന് വിജയിക്കുന്നവർക്ക് മാത്രമെ ക്വാർട്ടറിൽ എത്താൻ ആവുകയുള്ളൂ.

ഫെബ്രുവരി 23 ന് നടന്ന ആദ്യ പാദത്തിൽ മാൻ യുണൈറ്റഡ് നല്ല പ്രകടമായിരുന്നില്ല നടത്തിയിരുന്നത്. ഫെലിക്സിന്റെ ഗോളിൻ. അവർ 80-ാം മിനിറ്റിൽ എലങ്കയുടെ ഒരു ഗോളിൽ ആയിരുന്നു സമനില നേടിയത്. സ്പർസിനെ പരാജയപ്പെടുത്തിയ മാഞ്ചസ്റ്റർ യുണൈറ്റഡ് നല്ല ആത്മവിശ്വാസത്തിലാണ്. റൊണാൾഡോ ഹാട്രിക്കുമായി ഫോമിൽ എത്തിയതും അവർക്ക് ശക്തി നൽകും. ബ്രൂണോ പരിക്ക് മാറി എത്തിയിട്ടുമുണ്ട്.

തന്റെ പ്രൊഫഷണൽ കരിയറിൽ അത്ലറ്റിക്കോ മാഡ്രിഡിന് എതിരെ 25 തവണ റൊണാൾഡോ ഗോൾ നേടിയിട്ടുണ്ട്. ഇന്ന് രാത്രി 1.30നാണ് മത്സരം. കളി തത്സമയം സോണി നെറ്റ്വർക്കിൽ കാണാം.