ഇന്ന് രണ്ടാം പാദ സെമി, ഫൈനൽ ഉറപ്പിക്കാൻ കേരള ബ്ലാസ്റ്റേഴ്സ്

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഫൈനൽ ഉറപ്പിക്കാൻ ഇറങ്ങും. ആദ്യ പാദത്തിൽ 1-0ന് വിജയിച്ചു എങ്കിലും കേരള ബ്ലാസ്റ്റേഴ്സിന് കാര്യങ്ങൾ അത്ര എളുപ്പമാകില്ല. ഇന്ന് ഒരു സമനില മതി എങ്കിലും സമനിലക്കായി കളിക്കുന്നത് കേരള ബ്ലാസ്റ്റേഴ്സിന് കൂടുതൽ സമ്മർദ്ദം നൽകും എന്ന് പരിശീലകൻ ഇവാൻ വുകമാനോവിചിനും അറിയാം. അതുകൊണ്ട് തന്നെ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് വിജയം ലക്ഷ്യമാക്കി ആകും കളിക്കുക.Img 20220314 155822

ഏഴ് തുടർ വിജയങ്ങളുമായി വന്ന ജംഷദ്പൂരിനെ പരാജയപ്പെടുത്തിയ കേരളത്തോട് പക വീട്ടണം എന്ന് ഉറച്ചാണ് ഓവൻ കോയ്ലും സംഘവും ഇറങ്ങുന്നത്. ജംഷദ്പൂർ അവരുടെ ആദ്യ ഐ എസ് എൽ ഫൈനൽ ആണ് ലക്ഷ്യമിടുന്നത്. കേരള ബ്ലാസ്റ്റേഴ്സ് അവരുടെ മൂന്നാം ഫൈനലും ലക്ഷ്യമിടുന്നു‌.

കേരള ബ്ലാസ്റ്റേഴ്സ് നിരയിൽ ധനചന്ദ്ര മീതെ മാത്രമാണ് പരിക്കിന്റെ പിടിയിൽ ഉള്ളത് എന്ന് പരിശീലകൻ ഇവാൻ പറയുന്നു‌. ജംഷക്ഷ്പൂരിനൊപ്പം ഇന്ന് ബോറിസും ലെങ് ദുംഗലും ഉണ്ടാകില്ല. ഇന്ന് രാത്രി 7.30നാണ് മത്സരം.

Match: Kerala Blasters FC vs Jamshedpur FC

Date: 15th March 2022

Venue: Tilak Maidan Stadium, Vasco

Kick-off time: 7.30 pm

Telecast: Star Sports Network

Online Streaming: Disney+Hotstar and JioTV.