ലോകകപ്പ് സെഞ്ച്വറിയിൽ റെക്കോർഡ് ഇട്ട് ഹർമൻപ്രീത്

ന്യൂസിലൻഡിൽ നടന്നുകൊണ്ടിരിക്കുന്ന ഐസിസി വനിതാ ലോകകപ്പ് 2022ലെ ഇന്ത്യയുടെ മൂന്നാം മത്സരത്തിനിടെ ഹർമൻപ്രീത് കൗർ സെഞ്ച്വറി നേടി തിളങ്ങിയിരുന്നു. 107 പന്തിൽ 10 ബൗണ്ടറിയും രണ്ട് സിക്‌സും സഹിതം 109 റൺസെടുത്ത മധ്യനിര താരം മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്. 20220312 144222

ഈ സെഞ്ചുറിയോടെ ഹർമൻപ്രീത് തന്റെ ക്യാപ്റ്റൻ മിതാലി രാജിനെയും ഓപ്പണിംഗ് ബാറ്റ്‌സ്മാൻ സ്മൃതി മന്ദാനയെയും മറികടന്ന് വനിതാ ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ ഇന്ത്യൻ വനിതാ താരമായി മാറി രണ്ട് സെഞ്ച്വറികൾ വീതം ആയിരുന്നു മിതാലിയും ഹർമൻപ്രീതും നേടിയിരുന്നത്. ഹർമൻപ്രീതിന്റെ മൂന്നാം ലോകകപ്പ് സെഞ്ച്വറി ആയിരുന്നു ഇത്.