ബംഗ്ലാദേശിന്റെ ലോകകപ്പ് ടീമിൽ കോവിഡ്

Bangladeshwomen

ബംഗ്ലാദേശിന്റെ വനിത ലോകകപ്പ് ടീമിൽ കോവിഡ്. ഒരു താരത്തിനും രണ്ട് സപ്പോര്‍ട്ട് സ്റ്റാഫിലുമാണ് കോവിഡ് കണ്ടെത്തിയിരിക്കുന്നത്. ഐസൊലേഷനിലുള്ള ഇവര്‍ എട്ട് ദിവസത്തിന് ശേഷമുള്ള ടെസ്റ്റിൽ നെഗറ്റീവ് ആയാൽ മാത്രമേ ന്യൂസിലാണ്ടിലേക്ക് പറക്കുകയുള്ളുവെന്ന് ബോര്‍ഡ് വ്യക്തമാക്കി.

ഇന്ന് ധാക്കയിൽ നിന്ന് ന്യൂസിലാണ്ടിലേക്ക് യാത്ര തിരിക്കുവാനിരിക്കുകയാണ് ബംഗ്ലാദേശ്. മാര്‍ച്ച് 5ന് ബംഗ്ലാദേശിന്റെ ലോകകപ്പിലെ ആദ്യ മത്സരം ദക്ഷിണാഫ്രിക്കയുമായാണ്.