റെക്കോർഡുകൾ തകർത്ത് ഓസ്ട്രേലിയൻ ബാറ്റിംഗ്, ലോകകപ്പ് ഫൈനലിൽ 357 റൺസ് വിജയ ലക്ഷ്യം

വനിതാ ലോകകപ്പ് ക്രിക്കറ്റിൽ ഓസ്ട്രേലിയക്ക് കൂറ്റൻ സ്കോർ. ആദ്യം ബാറ്റു ചെയ്ത ഓസ്ട്രേലിയ നിശ്ചിത ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 356 റൺസ് എടുത്തു. വനിതാ ലോകകപ്പ് ക്രിക്കറ്റ് ഫൈനലിലെ ഏറ്റവും ഉയർന്ന സ്കോറാണിത്. മൊത്തം ലോകകപ്പ് ക്രിക്കറ്റ് ഫൈനലുകൾ എടുത്താൽ ഉയർന്ന രണ്ടാമത്തെ സ്കോറും. ഓപ്പൺ ചെയ്ത ബാറ്റർ അലീസ ഹീലിയുടെ സെഞ്ച്വറുയുടെ മികവിലാണ് ഓസ്ട്രേലിയ ഇത്ര വലിയ സ്കോറിൽ എത്തിയത്.
20220403 101241
138 പന്തിൽ 170 റൺസാണ് ഹീലി എടുത്തത്. 26 ബൗണ്ടറികൾ ഉൾപ്പെടുന്നു ഈ ഇന്നിങ്സിൽ. ലോകകപ്പ് ഫൈനലിൽ ഒരു ബാറ്ററുടെ ഉയർന്ന സ്കോർ എന്ന റെക്കോർഡ് ഈ ഇന്നിങ്സോടെ ഹീലി സ്വന്തമാക്കി. 68 റൺസ് എടുത്ത റാചൽ ഹൈനസ്, 62 റൺസ് എടുത്ത ബെത് മൂണി എന്നിവരും ഓസ്ട്രേലിയക്കായി മികച്ച ബാറ്റിങ് നടത്തി. ഇംഗ്ലണ്ടിനായി അന്യാ ശ്രുബ്സോൾ 3 വിക്കറ്റ് വീഴ്ത്തി.