“മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അടുത്ത പരിശീലകൻ ആരാകും എന്ന് തനിക്ക് അറിയില്ല” – റാഗ്നിക്ക്

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ താൽക്കാലിക പരിശീലകനായ റാൾഫ് റാഗ്നിക്ക് അടുത്ത മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ആരാകും എന്ന് തനിക്ക് അറിയില്ല എന്ന് പറഞ്ഞു. ലെസ്റ്ററിനെതിരായ സമനിലക്ക് ശേഷം സംസാരിക്കുക ആയിരുന്നു റാഗ്നിക്ക്. ആരായിരിക്കും അടുത്ത പരിശീലകൻ എന്നതിൽ എന്നോടല്ല ചോദ്യം ഉന്നയിക്കേണ്ടത്. മാനേജ്മെന്റ് പുതിയ പരിശീലകർക്ക് ആയി അഭിമുഖം നടത്തുകയാണെന്ന് മാത്രം തനിക്ക് അറിയാം എന്നും റാഗ്നിക്ക് പറഞ്ഞു.

താനും മാനേജ്മെന്റുമായി എല്ലാ കാര്യങ്ങളും സംസാരിച്ചിട്ടുണ്ട് എന്നും തനിക്ക് എല്ലാം വ്യക്തമാണെന്നും റാഗ്നിക്ക് പറഞ്ഞു. ഇന്നലെ പരാജയപ്പെട്ടു എങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇപ്പോഴും ടോപ് 4 പ്രതീക്ഷ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. കണക്കു പ്രകാരം ടോപ് 4 സാധ്യമാകുന്ന കാലത്തോളം അതിനായി പൊരുതും എന്നും റാഗ്നിക്ക് പറഞ്ഞു. ഇപ്പോൾ ലീഗിൽ ആറാം സ്ഥാനത്ത് ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ്.