ഹാട്രിക്ക് നേടാനാകാത്തതിൽ തനിക്ക് വിഷമം തോന്നുന്നു – ചഹാല്‍

Yuvzendrachahal

ഐപിഎലില്‍ ഇന്നലെ നടന്ന മത്സരത്തിൽ യൂസുവേന്ദ്ര ചഹാലിന് ഹാട്രിക്ക് തലനാരിഴയ്ക്കാണ് നഷ്ടമായത്. ടിം ഡേവിഡിനെയും ഡാനിയേൽ സാംസിനെയും പുറത്താക്കിയ താരം മുരുഗന്‍ അശ്വിന്റെയും വിക്കറ്റ് നേടുന്നതിന് തൊട്ടടുത്തെത്തിയെങ്കിലും സബ്സ്റ്റിറ്റ്യൂട്ട് ഫീൽഡറായി എത്തിയ കരുൺ നായര്‍ ക്യാച്ച് കൈവിട്ടതോടെ ഹാട്രിക്ക് നേട്ടം ചഹാലിന് നഷ്ടമായി.

ഹാട്രിക്ക് നേടാനാകാത്തതിൽ തനിക്ക് വിഷമം ഉണ്ടെന്നും എന്നാൽ ഇതെല്ലാം ക്രിക്കറ്റിൽ നടക്കുന്ന കാര്യമാണെന്നാണ് ചഹാല്‍ വ്യക്തമാക്കിയത്. തിലക് വര്‍മ്മയുടെ മികവിൽ കുതിയ്ക്കുകയായിരുന്ന മുംബൈയെ അവസാന ഓവറുകളിൽ ശക്തമായ തിരിച്ചുവരവ് നടത്തി രാജസ്ഥാന്‍ വിജയം കുറിയ്ക്കുകയായിരുന്നു.

താന്‍ ഇത് വരെ ഒരു ഹാട്രിക്ക് നേടിയിട്ടില്ലാത്തതിനാൽ തന്നെ അത് ലഭിച്ചിരുന്നേൽ സന്തോഷം ആയേനെ എന്നും ചഹാല്‍ വ്യക്തമാക്കി. എന്നിരുന്നാലും മത്സരം വിജയിക്കുക എന്നത് തന്നെയായിരുന്നു പ്രധാന ദൗത്യം എന്നും ചഹാല്‍ കൂട്ടിചേര്‍ത്തു.