രണ്ട് വർഷം മുൻപ് ഇംഗ്ലണ്ടിന് വനിതാ ലോകകപ്പ് നേടിക്കൊടുത്ത പരിശീലകൻ മാർക്ക് റോബിൻസൺ പരിശീലക സ്ഥാനം ഒഴിഞ്ഞു. നാല് വർഷം ഇംഗ്ലണ്ടിനെ പരിശീലിപ്പിച്ചതിന് ശേഷമാണ് റോബിൻസൺ പരിശീലക സ്ഥാനം ഒഴിയുന്നത്. 2017 വനിതാ ലോകകപ്പ് ഫൈനലിൽ ഇന്ത്യയെ തോൽപ്പിച്ചാണ് ഇംഗ്ലണ്ട് കിരീടം നേടിയത്.
കഴിഞ്ഞ മാസം നടന്ന വനിതാ ആഷസ് പരമ്പരയിൽ ഓസ്ട്രേലിയയോട് തോറ്റതിന് പിന്നാലെയാണ് റോബിൻസൺ പരിശീലക സ്ഥാനം ഒഴിയാൻ തീരുമാനിച്ചത്. കഴിഞ്ഞ വര്ഷം നടന്ന വനിതാ ടി20 ലോകകപ്പിലും ഇംഗ്ലണ്ടിനെ ഫൈനലിൽ എത്തിക്കാൻ മാർക്ക് റോബിൻസണ് കഴിഞ്ഞിരുന്നു. എന്നാൽ ഫൈനലിൽ ഓസ്ട്രേലിയയോട് തോൽക്കാനായിരുന്നു ഇംഗ്ലണ്ടിന്റെ വിധി. മാർക്ക് റോബിൻസൺ സ്ഥാനം ഒഴിഞ്ഞതോടെ സഹ പരിശീലകൻ അലിസ്റ്റർ മെയ്ഡൻ താത്കാലികമായി ടീമിന്റെ ചുമതല വഹിക്കും.