പാക് കോച്ചാവാന്‍ അപേക്ഷ നല്‍കിയിട്ടില്ല – മൈക്ക് ഹെസ്സണ്‍

- Advertisement -

പാക്കിസ്ഥാന്‍ കോച്ചാകുവാന്‍ അപേക്ഷ നല്‍കിയിട്ടില്ലെന്ന് അറിയിച്ച് മുന്‍ ന്യൂസിലാണ്ട് പരിശീലകന്‍ മൈക്ക് ഹെസ്സണ്‍. പാക്കിസ്ഥാന്‍ കോച്ചാകുവാന്‍ സാധ്യതയുള്ള താരങ്ങളില്‍ ഒരാളായി മാധ്യമങ്ങള്‍ പുറത്ത് വിട്ട പേര് മൈക്ക് ഹെസ്സണിന്റെ പേരായിരുന്നു. ഇന്ത്യന്‍ കോച്ചിന്റെ അപേക്ഷ നല്‍കി ആറംഗ ചുരുക്ക പട്ടികയില്‍ താരത്തിന് ഇടം ലഭിച്ചുവെങ്കില്‍ രവി ശാസ്ത്രിയ്ക്ക് പിന്നില്‍ രണ്ടാം സ്ഥാനക്കാരനായാണ് ഹെസ്സണിനെ കപില്‍ ദേവ് നയിച്ച ക്രിക്കറ്റ് അഡ്വൈസറി കമ്മിറ്റി ഉള്‍പ്പെടുത്തിയത്.

മിസ്ബ ഉള്‍ ഹക്ക്, ഡീന്‍ ‍ജോണ്‍സ് എന്നിവര്‍ക്കൊപ്പം മൈക്ക് ഹെസ്സണിന്റെ പേരും ഉയര്‍ന്ന് വന്നിരുന്നുവെങ്കിലും ഒടുവില്‍ ഹെസ്സണ്‍ തന്നെ ആ വിവരം നിഷേധിക്കുകയാണുണ്ടായത്.

Advertisement