സ്മൃതിയുടെ മികവിൽ ഇന്ത്യയ്ക്ക് 274 റൺസ്

Smritimandhana

ഓസ്ട്രേലിയയ്ക്കെതിരെ രണ്ടാം ഏകദിനത്തിൽ 274 റൺസ് നേടി ഇന്ത്യ. സ്മൃതി മന്ഥാന നേടിയ 86 റൺസിനൊപ്പം റിച്ച ഘോഷ്(44), ദീപ്തി ശര്‍മ്മ(23), ഷഫാലി വര്‍മ്മ(22), പൂജ വസ്ട്രാക്കര്‍(29), ജൂലന്‍ ഗോസ്വാമി(28*) എന്നിവരുടെ പ്രകടനമാണ് 7 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യയെ 274 റൺസിലേക്ക് എത്തിച്ചത്.

ഓപ്പണിംഗ് കൂട്ടുകെട്ട് 74 റൺസ് നേടിയ ശേഷം തുടരെ മൂന്ന് വിക്കറ്റ് വീഴ്ത്തി ഓസ്ട്രേലിയ തിരിച്ചുവരവ് നടത്തിയെങ്കിലും സ്മൃതിയും റിച്ചയും ചേര്‍ന്ന് ഇന്ത്യയ്ക്കായി നാലാം വിക്കറ്റിൽ 76 റൺസ് കൂട്ടുകെട്ടുമായി മുന്നോട്ട് നയിക്കുകയായിരുന്നു. എന്നാൽ ഇരുവരെയും അടുത്തടുത്ത ഓവറുകളിൽ നഷ്ടമായത് ഇന്ത്യയ്ക്ക് തിരിച്ചടിയായി.

ഏഴാം വിക്കറ്റിൽ പൂജ വസ്ട്രാക്കര്‍ – ജൂലന്‍ ഗോസ്വാമി കൂട്ടുകെട്ട് 53 റൺസ് നേടി ഇന്ത്യയ്ക്കായി നിര്‍ണ്ണായക പ്രകടനം പുറത്തെടുക്കുകയായിരുന്നു. ഓസ്ട്രേലിയയ്ക്കായി താഹ്‍ലിയ മക്ഗ്രാത്ത് 3 വിക്കറ്റ് നേടി.

Previous articleകോമാന്റെ ദിവസങ്ങൾ എണ്ണപ്പെട്ടു
Next articleതാരങ്ങൾക്ക് വിശ്രമം നൽകണമെന്ന നിർദേശം ഒരു ഐ.പി.എൽ ടീമിനും നൽകിയിട്ടില്ലെന്ന് ബി.സി.സി.ഐ