മുന്‍ ഇന്ത്യന്‍ താരം ശിവ് സുന്ദര്‍ ദാസിനെ ഇന്ത്യന്‍ വനിത ടീമിന്റെ ബാറ്റിംഗ് കോച്ചായി നിയമിച്ചു. ഇന്ത്യന്‍ ക്രിക്കറ്റ് തലവന്‍ രാഹുല്‍ ദ്രാവിഡ് ആണ് താരത്തിന്റെ പേര് ശുപാര്‍ശ ചെയ്തതെന്നാണ് അറിയുന്നത്. ഒരു ടെസ്റ്റും മൂന്ന് ഏകദിനങ്ങളും അത്രയും തന്നെ ടി20 മത്സരത്തിലുമാണ് ഇന്ത്യ ഇംഗ്ലണ്ടില്‍ കളിക്കുന്നത്.
ശിവ് സുന്ദര്‍ ദാസ് നാഷണല്‍ ക്രിക്കറ്റ് അക്കാഡമിയുമായി സഹകരിച്ച് വരികയാണ്. ഇന്ത്യ വനിത എ ടീമിന്റെ മുഖ്യ കോച്ചായി പ്രവര്‍ത്തിച്ചിട്ടുള്ള ആളാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ശിവ് സുന്ദര്‍ ദാസ്. മറ്റ് സപ്പോര്‍ട്ട് സ്റ്റാഫിനെ രമേശ് പവാര്‍ ആണ് തിരഞ്ഞെടുത്തതെന്നാണ് അറിയുന്നത്.
ഫീല്‍ഡിംഗ് കോച്ചായി അഭയ് ശര്‍മ്മയെയും മാനേജരായി ഗീത ഗായ്ക്വാഡിനെയുമാണ് ബിസിസിഐ തിരഞ്ഞെടുത്തിരിക്കുന്നത്.