അന്തർദേശീയ മത്സരത്തിൽ ഏറ്റവും കുറഞ്ഞ പ്രായത്തിൽ അർദ്ധ സെഞ്ചുറി നേടുന്ന താരമായി ഇന്ത്യൻ വനിതാ ടീം അംഗം ഷഫാലി വർമ്മ. ഇതോടെ ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ 30 വർഷം മുൻപത്തെ റെക്കോർഡാണ് ഷഫാലി മറികടന്നത്. വെസ്റ്റിൻഡീസിനെതിരെയുള്ള ഇന്ത്യയുടെ ടി20 മത്സരത്തിലാണ് ഷഫാലി അർദ്ധ സെഞ്ചുറി നേടി റെക്കോർഡിട്ടത്. മത്സരത്തിൽ 4 സിക്സുകളുടെയും 6 ബൗണ്ടറികളുടെയും സഹായത്താൽ ഷഫാലി 49 പന്തിൽ 73 റൺസ് എടുത്തിരുന്നു .
അർദ്ധ സെഞ്ചുറി നേടിയപ്പോൾ ഷഫാലിയുടെ പ്രായം 15 വർഷവും 285 ദിവസവുമായിരുന്നു. 16 വർഷവും 214 ദിവസവുമെന്ന സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡാണ് ഇതോടെ ഷഫാലി മറികടന്നത്. മത്സരത്തിൽ സ്മൃതി മന്ദനയുമായി ചേർന്ന് 143 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തിയ ഷഫാലി ഇന്ത്യയുടെ ഏറ്റവും വലിയ ടി20 കൂട്ടുകെട്ടും സൃഷ്ടിച്ചിരുന്നു. മത്സരത്തിൽ ഇന്ത്യ 84 റൺസിന് ജയിക്കുകയും ചെയ്തിരുന്നു.