മധ്യ പ്രദേശിനെ 203 റണ്‍സില്‍ ഒതുക്കി കേരളം, സജനയ്ക്ക് നാല് വിക്കറ്റ്

Sports Correspondent

വനിത സീനിയര്‍ ഏകദിന ട്രോഫിയില്‍ ഇന്ന് നടന്ന മത്സരത്തില്‍ കേരളത്തിനെതിരെ ആദ്യം ബാറ്റ് ചെയ്ത് 9 വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സ് നേടി മധ്യ പ്രദേശ്. തമന്ന നിഗം, പൂജ വസ്ട്രാക്കര്‍ കൂട്ടുകെട്ടിന്റെ ബലത്തില്‍ ആണ് ഈ സ്കോര്‍ മധ്യ പ്രദേശ് നേടിയത്. ഓപ്പണിംഗ് കൂട്ടുകെട്ടില്‍ 58 റണ്‍സ് നേടി റാഹില ഫിര്‍ദൗസ്(29), അനുഷ്ക ശര്‍മ്മ(27) മധ്യ പ്രദേശിനെ മുന്നോട്ട് നയിച്ചുവെങ്കിലും രണ്ട് പേരുടെയും വിക്കറ്റുകള്‍ അടുത്ത് അടുത്ത ഓവറുകളില്‍ നഷ്ടമായത് ടീമിന് നഷ്ടമായി.

പിന്നീട് മൂന്നാം വിക്കറ്റില്‍ 97 റണ്‍സ് നേടിയ പൂജ വട്രാക്കര്‍ – തമന്ന നിഗം കൂട്ടുകെട്ടിനെ തകര്‍ത്ത സജന മധ്യ പ്രദേശിന്റെ റണ്ണൊഴുക്ക് തടയുകയായിരുന്നു. പൂജ 40 റണ്‍സും തമന്ന 69 റണ്‍സുമാണ് നേടിയത്. പിന്നീട് കൃത്യമായ ഇടവേളകളില്‍ മധ്യ പ്രദേശിന്റെ വിക്കറ്റുകള്‍ കേരളം വീഴ്ത്തിയപ്പോള്‍ 50 ഓവറില്‍ ടീമിന് 203 റണ്‍സേ നേടാനായുള്ളു. കേരളത്തിന് വേണ്ടി സജന നാല് വിക്കറ്റ് നേടി. തന്റെ പത്തോവറില്‍ 47 റണ്‍സ് വിട്ട് നല്‍കിയാണ് സജനയുടെ ഈ ബൗളിംഗ് പ്രകടനം. മിന്നു മണിയ്ക്ക് രണ്ട് വിക്കറ്റ് ലഭിച്ചു.